വൃക്കരോഗത്താൽ ഗുരുതര സാഹചര്യത്തിലുള്ള  നിർധന കുടുംബാംഗമായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു.

വാഴക്കുളം:വൃക്കരോഗത്താൽ ഗുരുതര സാഹചര്യത്തിലുള്ള

നിർധന കുടുംബാംഗമായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു.

 

വാഴക്കുളം വെള്ളാരംകുന്നേൽ പരേതനായ റിജോയുടെ ഭാര്യ രജനിയാണ് ചികിത്സാ സഹായം തേടുന്നത്.

 

പത്തുവർഷംമുമ്പ് 2012 ൽ വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഫാ.ഡേവീസ് ചിറമേൽ നേതൃത്വം നൽകുന്ന കിഡ്നി ഫൗണ്ടേഷനുമായി ചേർന്ന് നടത്തിയ കിഡ്നി രോഗ നിർണയ ക്യാമ്പിലെ പരിശോധനയിൽ രജനിക്ക് രോഗം തിരിച്ചറിയുകയും തുടർ ചികിത്സ ആരംഭിക്കുകയുമായിരുന്നു.

 

ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തുന്ന രീതിയിലായിരിക്കുകയാണ് രജനിയുടെ രോഗാവസ്ഥ.

 

ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ഭർത്താവ് റിജോ

രണ്ടു വർഷം മുമ്പ് കദളിക്കാടുണ്ടായ ഓട്ടോ അപകടത്തിൽ മരിച്ചു. വൃക്കരോഗത്താൽ ചികിത്സയിലായിരുന്ന രജനിക്കും മകൾക്കും രജനിയുടെ സ്വന്തം മാതാവ്

മാത്രമായിരുന്നു ആശ്രയം. സ്കൂളിലെ തൂപ്പു ജോലി

ചെയ്തിരുന്ന അമ്മയുടെ വരുമാനം മാത്രമാണ് രജനിയുടെ ചികിത്സക്കും ദൈനംദിന ചെലവുകൾക്കുമുണ്ടായിരുന്നത്.അമ്മയ്ക്ക് ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച് അടുത്തയിടെ മരിച്ചു.

 

പതിനഞ്ചു വയസുകാരി പത്താം ക്ലാസ്

വിദ്യാർത്ഥിനിയായ മകളുടെ വിദ്യാഭ്യാസത്തിനും കുടുംബചെലവിനും ആഴ്ചയിൽ മൂന്നുദിവസം വേണ്ടിവരുന്ന ഡയാലിസിസ് ചികിത്സയ്ക്കും വഴികാണാതെ ദുരിതത്തിലായപ്പോഴാണ് രജനി സുമനസുകളുടെ സഹായം തേടുന്നത്.

 

രജനിയുടെ പേരിൽ ഫെഡറൽ ബാങ്ക് വാഴക്കുളം ശാഖയിൽ

അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

14300100054319

ഐഎഫ്എസ്‌സി – എഫ്ഡി ആർഎൽ 0001430

ഫോൺ ആൻറ് ഗൂഗിൾപേ

8606863396.

Back to top button
error: Content is protected !!