മഴ ശക്തമായതോടെ മൂവാറ്റുപുഴയില്‍ ഉന്നതതലയോഗം ചേര്‍ന്നു

മൂവാറ്റുപുഴ: കോടതി പരിസരത്ത് കാവുംപടി റോഡിൽ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവൻ മരങ്ങളുടെയും ശിഖരങ്ങൾ മുറിച്ച് മാറ്റാൻ മാത്യു കുഴൽ നാടൻ എംഎൽഎ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തിരുമാനം. ഇതിനായി ഐ.ഐ.ജി യെ ചുമതലപ്പെടുത്തി. റവന്യൂ, പൊലിസ് , ഫയർ ഫോഴ്സ്, കെ. എസ് .ഇ.ബി വിദ്യാഭ്യാസ വകുപ്പ്, കോടതി, നഗരസഭ ഉദ്യോഗസ്ഥർ ഇതിനാവശ്യമായ ക്രമീകരണം ഒരുക്കും. മരം മുറിക്കൽ രാവിലെ 8 ന് തുടങ്ങും. ഇതിന്റെ ഭാഗമായി കാവുംപടി റോഡിൽ ഇന്ന് താൽക്കാലികമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അപകട ഭീഷണി ഉയർത്തി ആരക്കുഴ പഞ്ചായത്തിലെ ആറൂർ സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറകൾ കെമിക്കൽ ഉപയോഗിച്ച് പൊട്ടിച്ച് നീക്കും. അടിയന്തിരമായി പാറ നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതിയേയും സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. കോർമലയിലെ ദുരന്ത ഭീഷണി നേരിടാൻ ദീർഘവീഷണത്തോടെയുള്ള പദ്ധതി തയ്യാറാക്കും. ഇതിനായി നിർദിഷ്ട പ്രദേശഞ്ഞ മുഴുവൻ താമസക്കാരുടെയും സ്ഥല ഉടമകളുടെയും യോഗം വിളിച്ചു ചേർക്കും . ഇതിനായി മുനിസിപ്പൽ ചെയർമാനെ ചുമതലപ്പെടുത്തി. മണ്ഡലത്തിൽ അപകടകരമായ നിലയിൽ ഉള്ള മരങ്ങൾ . കെട്ടിടങ്ങൾ,മതിലുകൾ , കിണറുകൾ തുടങ്ങിയവയുടെ ലിസ്റ്റ് അടിയന്തിരമായി തയ്യാറാക്കാൻ അതാത് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ലിസ്റ്റ് ഉടൻ തഹസീൽദാർക്ക് കൈമാറണം യോഗത്തിൽ മാത്യു കുഴൽ നാടൻ എം എൽ എ, ചെയർമാൻ പി പി എൽദോസ് , ആർ.ഡി.ഒ അനി. പി എ. തഹസീൽദാർ സതീശൻ , പൊലിസ് , ഫയർ ഫോഴ്സ്, റവന്യൂ, വിദ്യാഭ്യാസ വകുപ്പ് മേധാവി കളും ഐ ഐ ജി പ്രതിനിതികളും  പങ്കെടുത്തു..

Back to top button
error: Content is protected !!