പഴമ്പിള്ളില്‍ കുടുംബ സംഗമം നടന്നു

പല്ലാരിമംഗലം: മടിയൂര്‍ പഴമ്പിള്ളില്‍ കുടുംബ കൂട്ടായ്മയുടെ രണ്ടാമത് വാര്‍ഷിക കുടുംബ സംഗമം നടന്നു. കുടമുണ്ട എസ്എസ്എം എല്‍പി സ്‌കൂളില്‍ നടന്ന സംഗമം കെ.എം സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്തു. ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. പി.എം ബാവ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജാ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സഫിയ സലീം, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം പരീത്, അബ്ദുല്‍ റഹീം തങ്ങള്‍ മണ്ണഞ്ചേരി, എം.ഒ നാസര്‍ മൗലവി എംഎഫ്ബി അല്‍ബദരി, പി.എ അബ്ദുല്‍ അസീസ് മൗലവി, ഇബ്രാഹിം മൗലവി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ ദുആ മജ്‌ലിസ്, പ്രതിഭകളെ ആദരിക്കല്‍, എസ്എസ്എല്‍സി, പ്ലസ് ടു
വിജയികളെ അനുമോദിക്കല്‍, പഠനക്ലാസ്, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.

 

 

 

Back to top button
error: Content is protected !!