ചിത്ര രചനാ പരിശീലന ക്ലാസ് നടത്തി

കവളങ്ങാട്: പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ വാളാച്ചിറ എല്‍പി സ്‌കൂളില്‍ ചിത്രരചനാ പരിശീലന ക്ലാസ് നടത്തി. വാര്‍ഡ് മെമ്പര്‍ റിയാസ് തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ അനന്ദു റെജി പരിശീലനം നല്‍കി. ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ്് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സന്ധ്യ.പി.ഗോപാല്‍, പിടിഎ പ്രസിഡന്റ് കെ.എ അബിന്‍സ്്, ശശിധരന്‍ പിള്ള, പി.എം മുഹ്യിദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!