ആലുവയില്‍ കൊല ചെയ്യപ്പെട്ട ബാലികയുടെ ആത്മശാന്തിക്ക് ദീപം തെളിയിച്ച് സമൂഹപ്രാര്‍ത്ഥന നടത്തി

കോലഞ്ചേരി :ആലുവയില്‍ മൃഗീയമായി പീഡിപ്പിച്ചും പരിക്കേല്‍പിച്ചും കൊലചെയ്യപ്പെട്ട പിഞ്ചുബാലികയുടെ ആത്മാശാന്തിക്ക് വനിത കോണ്‍ഗ്രസ് പുത്തന്‍ കുരിശ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദീപം തെളിയിച്ച് സമൂഹപ്രാര്‍ത്ഥന നടത്തി. സമൂഹപ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നടന്ന യോഗം ഡി സി സി ജനറല്‍ സെക്രട്ടറി സി പി ജോയി ഉദ്ഘാടനം ചെയ്തു. വനിത കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സുജിത് പോള്‍, കെ പി തങ്കപ്പന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ പീറ്റര്‍ , മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്‌ളാശ്ശേരി, ജില്ല പഞ്ചായത്തു അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാജന്‍, ഷൈജ റെജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജയന്‍, നിഷ സജീവ്, ജില്ലയിലെ സെക്രട്ടറി സബിതാ ,ഹേമലത രവി , കാര്‍ത്ത്യായനി തങ്കപ്പന്‍, അജിത എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!