വാഴക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

 

വാഴക്കുളം : വാഴക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ നാലാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കരിങ്കുന്നം നെല്ലാംകുഴിയിൽ അജയ് സെബിൻ അലക്സ് (21) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 6 ഓടെ വാഴക്കുളം ശ്രീകൃഷ്ണ ഗ്യാസ് ഏജൻസിയുടെ സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന അജയ് സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അജയ് റോഡിലേക്ക് തെറിച്ച് വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ.വീഡിയോ കാണുവാൻ

Back to top button
error: Content is protected !!