വൃത്യസ്തമായൊരു ഇലക്ഷൻ ബൂത്ത്..

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പേഴക്കാപ്പിളളിയിൽ വർഷങ്ങളായുളള പോളിങ്ങ് ബൂത്താണ് ജാമിഅ ബദ്രിയ്യ അറബിക് കോളേജും മദ്റസയും. പതിവുപോലെ തന്നെ ഇത്തവണയും അറബിക് കോളേജും ബദ് രിയ്യ മദ്റസയും പോളിങ്ങ് ബൂത്തായി . വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ചെയർമാൻ അസ്ലം മൗലവിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചു. മുഴുവർ ഉദ്യോഗസ്ഥർക്കും ഭക്ഷണവും മറ്റും തയ്യാറാക്കി നൽകി. ബദ് രിയ്യ അറബിക് കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സഹകരണങ്ങൾക്ക് നന്ദി പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
കോളേജിന്റെ സ്ഥാപകൻ കെ എം ഫരീദുദ്ദീൻ മൗലവിയുടെ ജീവിത കാലയളവിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കാണിച്ചിരുന്ന എല്ലാവിധ ബഹുമാനവും സഹകരണവും തുടർന്നുകൊണ്ടുപോകുവാൻ നാളിതുവരെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ,രാജ്യത്തിന്റെ പുരോഗതിയിലും ജനാധിപത്യ സംവിധാനം നിലനിർത്തുന്നതിലും ബദ് രിയ്യ അറബിക് കോളേജിനും പങ്കാളിയാകുവാൻ സാധിച്ചതിലുളള നന്ദിയും സന്തോഷവും ട്രസ്റ്റ് ചെയർമാൻ അസ്ലം മൗലവി അറിയിച്ചു. കെ എഫ് റഹ്മത്തുളള മൗലവി,മുഹമ്മദ് തൗഫീഖ് മൗലവി , കെ എ ഹംസ മൗലവി, അഷ്കർ മൗലവി, മുഹമ്മദ് ഷാ മൗലവി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

Back to top button
error: Content is protected !!