മധ്യവയസ്‌കയുടെ മൊബൈല്‍ തട്ടിയെടുത്ത് വില്‍പന നടത്തിയ കേസ്: മൂവാറ്റുപുഴ സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍

മൂവാറ്റുപുഴ : വടക്കേക്കര പരുവത്തുരുത് മധ്യവയസ്‌കയുടെ മൊബൈല്‍ തട്ടിപ്പറിച്ച് കൊണ്ടുപോയി എറണാകുളത്തു വില്‍പന നടത്തിയ മോഷ്ടാക്കള്‍ പിടിയില്‍. മൂവാറ്റുപുഴ ആവോലി തൊട്ടുംചാലില്‍ ആല്‍ബിന്‍ (19), തൊടുപുഴ കാരിക്കോഡ് പാലിയത്ത് അന്‍വര്‍ റഷീദ് (21), കൊടുങ്ങല്ലൂര്‍ കൊട്ടിക്കല്‍ തേക്കിലാക്കാട്ടില്‍ വിഷ്ണു (22), എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8ന് പരുവത്തുരുത് റോഡിലൂടെ നടന്നുപോകുകയായിരുന്ന കുന്നുമ്മത്തറ സ്വദേശിനിയുടെ കൈയില്‍ നിന്നും
മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോയി പ്രതികള്‍ എറണാകുളത്തുള്ള മൊബൈല്‍
കടയില്‍ വില്‍പന നടത്തുകയായിരുന്നു. വടക്കേക്കര പോലീസ് സ്റ്റേഷന്‍
ഇന്‍സ്പെക്ടര്‍ വി.സി.സൂരജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്
ഐ എം.എസ്.ഷെറി, എ എസ് ഐ മാരായ അഭിലാഷ്, സുധി, സി പി ഒ മാരായ
പ്രവീണ്ദാസ്, ലിജോഫിലിപ്, മിറാഷ്, ശീതള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കൂടുതല്‍ മോഷണം
നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

 

Back to top button
error: Content is protected !!