എട്ടാം മൈല്‍ – ചെരമ റോഡിന്റെ സമീപത്തെ പാറമടകള്‍ കേന്ദ്രീകരിച്ച് മാലിന്യം തള്ളിയതായി പരാതി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എട്ടാം മൈല്‍ – ചെരമ റോഡിന്റെ സമീപത്തെ പാറമടകള്‍ കേന്ദ്രീകരിച്ച് മാലിന്യം തള്ളിയതായി പരാതി. രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാറമടയിലെ വെള്ളത്തിലേക്ക് തള്ളിയതിനാല്‍ വലിയതും, ചെറുതുമായ വിവിധയിനത്തില്‍പ്പെട്ട നൂറുകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. രാത്രിയുടെ മറവില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പ്രദേശത്ത് തുടര്‍ച്ചയായി മാലിന്യം തള്ളിയതാണ് നാട്ടുകാാര്‍ പറയുന്നത്. പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് വ്യാപിക്കുന്നത്. വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകള്‍. ഈ പാറമടകളിലെ വെള്ളമാണ് കൃഷികള്‍ക്കും ഉപയോഗിച്ച് വരുന്നത്. അഞ്ചോളം പാറമടകളുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി മറ്റൊരു പാറമടയോട് ചേര്‍ന്ന് വന്‍ മാലിന്യശേഖരം തള്ളിയത് വിവാദമായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രി തന്നെ ജെസിബി ഉപയോഗിച്ച് മാലിന്യശേഖരം കുഴിയെടുത്ത് മൂടിയിരുന്നു. ജനജീവിതം ദുസഹമായിരിക്കുകയാണെന്നും, മലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം ശുചീകരിക്കണമെന്നും, മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: Content is protected !!