ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് 8.9725 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്കാ​ൻ പ്രൊ​പോ​സ​ൽ ന​ൽ​കി

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പക്ഷി സങ്കേതത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രൊപോസല്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് നല്‍കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ തീരുമാനത്തിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും അടിയന്തരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെ സംബന്ധിച്ചുമുള്ള എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Back to top button
error: Content is protected !!