എറണാകുളം ജില്ലയിൽ ഇന്ന് 793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 14/10/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 793 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -714

• ഉറവിടമറിയാത്തവർ – 76

• ആരോഗ്യ പ്രവർത്തകർ- 2

*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*

• വെങ്ങോല 56
• കാലടി 40
• എടത്തല 31
• ചെല്ലാനം 25
• തൃപ്പൂണിത്തുറ 24
• കൂവപ്പടി 23
• ചേരാനല്ലൂർ 22
• വടവുകോട് 20
• തൃക്കാക്കര 19
• വാഴക്കുളം 19
• പള്ളിപ്പുറം 17
• പെരുമ്പാവൂർ 17
• കിഴക്കമ്പലം 16
• പാലാരിവട്ടം 15
• എറണാകുളം 14
• മഴുവന്നൂർ 14
• തേവര 13
• പള്ളുരുത്തി 13
• മട്ടാഞ്ചേരി 13
• എളമക്കര 12
• കലൂർ 12
• കളമശ്ശേരി 12
• വടുതല 12
• നെടുമ്പാശ്ശേരി 11
• മൂവാറ്റുപുഴ 11
• കടവന്ത്ര 10
• വരാപ്പുഴ 10
• പല്ലാരിമംഗലം 9
• പായിപ്ര 9
• പൂതൃക്ക 9
• ഫോർട്ട് കൊച്ചി 9
• ഇടപ്പള്ളി 8
• എറണാകുളം നോർത്ത് 8
• വൈറ്റില 8
• അതിഥി തൊഴിലാളി 7
• ആലുവ 7
• കീരംപാറ 7
• കോട്ടുവള്ളി 7
• കോതമംഗലം 7
• ഏലൂർ 6
• കുമ്പളം 6
• മരട് 6
• വെണ്ണല 6
• ആയവന 5
• എളംകുന്നപ്പുഴ 5
• ഒക്കൽ 5
• കറുകുറ്റി 5
• തമ്മനം 5
• നെല്ലിക്കുഴി 5
• പിണ്ടിമന 5
• മുളന്തുരുത്തി 5
• പനമ്പള്ളി നഗർ 8
• ഐ എൻ എച്ച് എസ് 8

*അഞ്ചിൽ താഴെ കേസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ*

ഉദയംപേരൂർ, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കുന്നത്തുനാട്, ചിറ്റാറ്റുകര, നോർത്തുപറവൂർ, പോണേക്കര, മുളവുകാട്, അങ്കമാലി, അയ്യപ്പൻകാവ്, ഇലഞ്ഞി, ചൂർണ്ണിക്കര, ചേന്ദമംഗലം, ഞാറക്കൽ, പാമ്പാക്കുട, പൈങ്ങോട്ടൂർ, മൂക്കന്നൂർ, അശമന്നൂർ, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, തിരുവാങ്കുളം, പച്ചാളം, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, രായമംഗലം, വാരപ്പെട്ടി, വേങ്ങൂർ, ആലങ്ങാട്, കടമക്കുടി, കരുവേലിപ്പടി, കല്ലൂർക്കാട്, കുന്നുകര, ചിറ്റൂർ, ചോറ്റാനിക്കര, തിരുവാണിയൂർ, നായരമ്പലം, പാറക്കടവ്, പിറവം, മഞ്ഞപ്ര, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, വാളകം.

• ഇന്ന് 823 പേർ രോഗ മുക്തി നേടി.

• ഇന്ന് 1962 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1880 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30991 ആണ്. ഇതിൽ 29269 പേർ വീടുകളിലും 111 പേർ കോവിഡ് കെയർ സെന്ററുകളിലും 1611 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 188 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 154 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11437 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -225
• പി വി എസ് – 49
• സഞ്ജീവനി – 69
• സ്വകാര്യ ആശുപത്രികൾ – 731
• എഫ് എൽ .റ്റി സികൾ -1041
• എസ് .എൽ . റ്റി സികൾ – 174
• ഡോമിസിലറി കെയർ സെന്റർ- 117
• വീടുകൾ – 9031

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12224 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4784 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 214 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വൈപ്പിൻ ഗവ. കോളേജിലെയും, മൂവാറ്റുപുഴ നിർമല കോളേജിലെയും എൻ.എസ് .എസ് വോളന്റീയർമാർക്കും, കോവിഡിനെക്കുറിച്ചും ആത്മഹത്യാ പ്രവണത തടയൽ, പ്രഥമ ശുശ്രൂഷ എന്നിവയെ കുറിച്ച് പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4764 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 47 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!