സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

മൂവാറ്റുപുഴ :സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 794 പേർക്കാണ് രോഗമുക്തി. ഇന്നത്തെ കണക്ക് പൂർണ്ണമല്ലെന്നും ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കോവിഡ് മൂലം ഇന്ന് രണ്ടു മരണം കേരളത്തിൽ ഉണ്ടായി.ഇന്ന് 375 പേർക്കാണ് സമ്പർക്കം മൂലം രോഗമബാധ. ഇതിൽ 29 പേർക്ക് രോഗം വന്ന ഉറവിടം വ്യക്തമല്ല. 31 പേർ വിദേശത്തുനിന്നും 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 ,
ഇടുക്കി-6, എറണാകുളം-34 ,
തൃശൂര്‍- 83,
പാലക്കാട്- 4,
മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 ,
കാസര്‍കോട്- 28  എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Back to top button
error: Content is protected !!