കോ​ത​മം​ഗ​ല​ത്ത് 4.44 കോടിയുടെ കൃ​ഷി​നാ​ശം; ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കോതമംഗലം: മണ്ഡലത്തില്‍ ഈ വര്‍ഷം 443.87 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായും നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പി. പ്രസാദ് നിയമസഭയില്‍ അറിയിച്ചു. 2024 ഇതുവരെ കോതമംഗലം മണ്ഡലത്തിലുണ്ടായിട്ടുള്ള വരള്‍ച്ചയിലും പേമാരിയിലും കാലവര്‍ഷക്കെടുതിയിലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ സംബന്ധിച്ചും നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ചും ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്. കവളങ്ങാട്, കീരംപാറ, കോതമംഗലം, കോട്ടപ്പടി, കുട്ടന്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി തുടങ്ങിയ കൃഷിഭവനുകളുടെ കീഴില്‍ 443.87 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ബജറ്റില്‍ 750 ലക്ഷം വകയിരുത്തിയിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Back to top button
error: Content is protected !!