മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ

 

*🔳പ്രാക്ടിക്കൽ പരീക്ഷ.*

◾2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.സി.എ. – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ 28 മുതൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. വിശദവിവരം കോളേജിൽ ലഭിക്കും.

◾2020 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി(2016 അഡ്മിഷൻ , 2016 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ അഞ്ചുവരെ ചെറുവാണ്ടൂർ സിപാസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

 

*🔳അപേക്ഷ തീയതി.*

◾ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക് (2010 വരെയുള്ള അഡ്മിഷൻ പഴയസ്കീം) മേഴ്സി ചാൻസ് പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 30 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ പേപ്പറൊന്നിന് 55 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. മേഴ്സി ചാൻസ് പരീക്ഷയുടെ സ്പെഷൽ ഫീസായി 10,500 രൂപയും അടയ്ക്കണം.

◾പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) തിസീസ് മൂല്യനിർണയത്തിനും വൈവ വോസി പരീക്ഷയ്ക്കും പിഴയില്ലാതെ ഒക്ടോബർ 14 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 16 വരെയും അപേക്ഷിക്കാം. പരീക്ഷഫീസിനു പുറമേ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി 135 രൂപയും അടയ്ക്കണം.

 

*🔳പരീക്ഷ തീയതി.*

നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ 21 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ ഒന്നു വരെയും 525 രൂപ പിഴയോടെ ഒക്ടോബർ അഞ്ചു വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ ആറു വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. റഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി 135 രൂപ അടയ്ക്കണം.

 

*🔳പരീക്ഷ ഫലം.*

◾2019 ഒക്ടോബറിൽ നടന്ന എം.എ. മ്യൂസിക് മൃദംഗം, എം.എ. മ്യൂസിക് വയലിൻ, എം.എ. മ്യൂസിക് മദ്ദളം, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. ചെണ്ട മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

◾2019 ഒക്ടോബറിൽ നടന്ന എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മൂന്നാം സെമസ്റ്റർ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഒമ്പതു വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴി അപേക്ഷിക്കാം.

◾2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന നാലാം സെമസ്റ്റർ (റഗുലർ) എം.എസ് സി. മൈക്രോ ബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി) എം.എസ് സി. മൈക്രോ ബയോളജി, ബയോകെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

*🔳ഗ്രേസ് മാർക്ക്: അപേക്ഷിക്കാം.*

2017 അഡ്മിഷൻ (സി.ബി.സി.എസ്.) റഗുലർ വിദ്യാർഥികൾക്കും പുനർമൂല്യനിർണയം/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്കും ഗ്രേസ് മാർക്കുകൾ ഉൾക്കൊള്ളിച്ച് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷിക്കാം. നിലവിൽ ലഭിച്ച മാർക്കിനൊപ്പമായിരിക്കും ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കുക. ഒരു തവണ ഗ്രേസ് മാർക്ക് വിതരണം നടത്തി പരീക്ഷഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഗ്രേസ് മാർക്ക് പുനർവിതരണത്തിനോ വരാനുള്ള പുനർമൂല്യനിർണയം/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഫലത്തിൽ വിതരണം ചെയ്യുന്നതിനോ അർഹതയുണ്ടാകില്ല. പ്രസ്തുത രീതിയിൽ ഗ്രേസ് മാർക്ക് നൽകി വിദ്യാർഥി ജയിച്ചാൽ ഇതുവരെ ഫലം പ്രസിദ്ധീകരിക്കാത്ത അനർഹമായ പരീക്ഷകൾ റദ്ദ് ചെയ്യപ്പെടും. അപേക്ഷ ഫോറം സർവകലാശാല വെബ്സൈറ്റിലെ (www.mgu.ac.in) ‘സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്കിൽ ലഭിക്കും.
……………………………………………..
2020 September 25
© Mahatma Gandhi University
www.mgu.ac.in
#mguniversity
⚫➖⚫➖⚫➖⚫➖⚫➖⚫

Back to top button
error: Content is protected !!