അപകടം

ആവോലിയിൽ യുവതി കിണറിൽ വീണു ….

മൂവാറ്റുപുഴ:ആവോലിയിൽ യുവതി കിണറിൽ വീണു.ആവോലി അരയ്ക്കാപിള്ളി കോളനിയിൽ തേവലത്തിൽ ശശ്ശിയുടെ മകൾ അഖില ടിഎസ് (24)ആണ് കിണറിൽ വീണത്.ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.മുപ്പതടിയോളം താഴ്ചയുള്ള വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറിലേക്കാണ് വീണത്.വീടിന് സമീപത്തുകൂടി നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിലേക്ക് തെന്നി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.കിണറിൽ യുവതിയുടെ അരയ്ക്കൊപ്പം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു .വിവരമറിച്ചതിനെതുടർന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എസ് സജി ,സുബ്രമണ്യൻ ,എസ്എഫ്ആർഓ എബ്രഹാം പോൾ ,എഫ്ആർഒ ബിനീഷ് തോമസ് ,പ്രണവ് ,ഷൈൻ സി.പി ,രഞ്ജിത്ത് ,ഹോംഗാർഡ് വർഗീസ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കിണറിൽ നിന്ന് പുറത്തെടുത്തത് .നിസാര പരിക്കേറ്റ യുവതിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!
Close