അതിഥിതൊഴിലാളിയുടെ മകളായ പതിനേഴുവയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 

 

 

മൂവാറ്റുപുഴ : അതിഥിതൊഴിലാളിയുടെ മകളായ പതിനേഴുവയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനിക്കാട് കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി ശര്‍മ്മയുടെ മകള്‍ അഞ്ചല്‍ കുമാരിയെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ആക്രിക്കടയിലെ തൊഴിലാളികളാണ് ശര്‍മ്മയും ഭാര്യയും. ഇവര്‍ മക്കളെയും കൂട്ടിയാണ് സാധാരണ ജോലി സ്ഥലത്ത് പോകാറുള്ളത്. എന്നാല്‍ ഇന്നലെ അഞ്ചല്‍കുമാരി ഇവര്‍ക്കൊപ്പം പോയിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പം മറ്റ് രണ്ട് ഇളയ സഹോദരങ്ങള്‍ പോയിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ സഹോദരനാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പിതാവ് സ്ഥലത്തെത്തി നിലത്തിറക്കിയതിനുശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും സമയം ആറുകഴിഞ്ഞതിനാല്‍ തുടര്‍ നടപടികളിലേയ്ക്ക് കടന്നില്ല. മൃതദേഹം ഇന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!