15 കിലോ കഞ്ചാവുമായി ദമ്പതികൾ പെരുമ്പാവൂരിൽ പോലീസ് പിടിയില്‍

പെരുമ്പാവൂർ: തിരുപ്പൂരില്‍ നിന്നും ബൈക്കില്‍ 15 കിലോയോളം കഞ്ചാവുമായി വന്ന ദമ്പതിമാരെയാണ് പിടികൂടിയത്.ഭാര്യയുടെ ബാഗിലായിരുന്നു കഞ്ചാവ് വച്ചിരുന്നത്.
തൊടുപുഴ കുമാരമംഗലം സ്വദേശിയായ കളരിക്കൽ വീട്ടില്‍ നാസറിന്റെ മകൻ സബീർ (31) ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴ സ്വദേശി ആനശ്ശേരി വീട്ടില്‍ ഗോപി മകള്‍ ആതിര (26) എന്നിവരാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത് .
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസി ന് ലഭിച്ച രഹസ്യ വിവരത്തിനെത്തുടര്‍ന്ന് ആന്‍റി നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി. മധു ബാബുവിന്‍റെ നിർദേശം അനുസരിച്ച് ഡാൻസാഫ് ടീമും, പെരുമ്പാവൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
24 മണിക്കൂറിലേറെ സമയം പൊലിസ് പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് നിരീക്ഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്.
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ബിജുമോന്‍. പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ പി. എ. ഫൈസല്‍ , എസ്.ഐ മാരായ ബേസില്‍ തോമസ്, കെ. പി. എല്‍ദോസ്, എ.എസ് ഐ.മാരായ നിസ്സാര്‍, ഷാജി പി. എം., രാജേന്ദ്രന്‍, സജീവ് ചന്ദ്രന്‍, ദിലീപ്, രാജീവ്, വിനോദ്, സുനില്‍. ശ്യാംകുമാര്‍, ജാബിര്‍, രഞ്ജിത്ത്, മനോജ് കുമാര്‍, വനിത സിവിൽ ഓഫീസർ അഞ്ജു സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ 6 മാസത്തിലേറെയായി നിരവധി തവണ തിരിപ്പൂരില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിധരണം ചെയ്യുന്നതായി സമ്മതിച്ചു. കഞ്ചാവ് വിതരണ ശൃംഗലയിലെ മറ്റ് കണ്ണികളെ കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.