130 കവലയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

 

മൂവാറ്റുപുഴ:130 കവലയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.വടക്കന്‍ മാറാടി പൂമറ്റത്തില്‍ പി.കെ. വര്‍ക്കി (71) ആണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച വടക്കന്‍ മാറാടി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ നടക്കും. കഴിഞ്ഞ 18 ന് മൂവാറ്റുപുഴ 130 കവലയിൽ കബനി പാലസ് ഹോട്ടലിനു മുമ്പില്‍ വച്ചായിരുന്നു അപകടമുണ്ടായത് . എംസി റോഡിലൂടെ മൂവാറ്റുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ വന്ന് തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ പള്‍സര്‍ ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നാട്ടുകാരാണ് വര്‍ക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ മരിച്ചു . ഭാര്യ: ചിന്നമ്മ (പുല്ലുവഴി മലേക്കുടിയില്‍ കുടുംബാംഗമാണ്). മക്കള്‍: ടിന്റു, ടിറ്റി (കാനഡ). മരുമകന്‍: ക്രിസ്‌റ്റോ (കാനഡ).

https://youtu.be/ZoeqCQwhzow

Back to top button
error: Content is protected !!