ജില്ലയിൽ പ്രശ്ന ബാധിത ബൂത്തുകൾ 27 ; സുരക്ഷാ നടപടികൾ കർശനമാക്കി

 

മൂവാറ്റുപുഴ:എറണാകുളം ജില്ലയിലെ പ്രശ്ന ബാധിത സാഹചര്യമുള്ളതായി കണക്കാക്കുന്ന ബൂത്തുകളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പൂർത്തിയാക്കി. 13 പ്രദേശങ്ങളിലായി 27 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ സുരക്ഷക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചു. കൂടാതെ ഈ ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരെ നീരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ബൂത്തുകളിലെ പോളിംഗ് പ്രക്രിയകളെല്ലാം വെബ് കാസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കി. 3899 ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ 1846 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് സ്റ്റേഷനുകളാണ്.

Back to top button
error: Content is protected !!