സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

മൂവാററുപുഴ: സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മൂവാറ്റുപുഴയിൽ നിന്നും പായിപ്ര, ചെറുവട്ടൂർ, മേതല ,കുറുംപ്പംപടി വഴി പെരുമ്പാവൂർക്ക് പോകുന്ന ബസുകളുടെ ട്രിപ്പുകളാണ് മുന്നറിയിപ്പില്ലാതെ മുടക്കി യാത്രക്കാരെ വലക്കുന്നത്. ആറ് സ്വകാര്യ ബസുകളും രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഇതുവഴി സർവ്വീസ് നടത്തിയിരുന്നത്. ഇതിൽ കെ.എസ്.ആർ.ടി സി സർവ്വീസ് പൂർണ്ണമായി നിർത്തിയിരിക്കുകയാണ്. ഇതോടെ സ്വകാര്യ ബസിനെമാത്രം ആശ്രയിച്ചാണ് പ്രദേശവാസികളുടെ യാത്ര. ഇടക്കിടെ ട്രിപ്പുകൾ മുടക്കിയിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ സ്ഥിരമായി ട്രിപ്പുമുടക്കി യാത്രക്കാരെദുരിതത്തിലാക്കുകയാണ്. രാവിലേയും വെെകിട്ടും ആണ് ഇവരുടെ ട്രിപ്പ് മുടക്കൽ എന്നതിനാൽ കുട്ടികളും , സ്ത്രീകളും ആണ് ഏറെ ദുരിതത്തിലാകുന്നത് . വെെകിട്ട് 6.45ന് ന് മൂവാറ്റുപുഴയിൽ നിന്നും ബസ് പോയതിനുശേഷംരാത്രി 7.05, 7.25, 8 എന്നീ സമയങ്ങളിൽ സർവ്വീസ് നടത്തേണ്ട സ്വകാര്യ ബസുകളുടെ ട്രിപ്പ് നിത്തിയിരിക്കുകയാണ് . 7.05 ന് പെരുമ്പാവൂ ർക്ക് പോയിരുന്ന ബസ് ചെറുവട്ടൂർ വരെ പോയാൽ ഭാഗ്യം. രാവിലേയും സ്ഥിതി ഇതു തന്നെ . ഇങ്ങനെ സ്വകാര്യ ബസുകൾ അവരുടെ സൗകര്യം നോക്കി ട്രിപ്പ് അവസാനിക്കുന്നതിനാൽ പ്രസാസം അനുഭവിക്കുന്നത് പായിപ്ര, മാനാറി, ചെറുവട്ടൂർ, വണ്ടമറ്റം, മേതല, രായമംഗലം, മരോട്ടികടവ് പ്രദേശങ്ങളിലുള്ള സാധാരണക്കാരായ ജനങ്ങളാണ്. ഏതാനം നാളുകൾക്ക് മുമ്പ് ട്രിപ്പ് മുടക്കുന്ന ബസുകൾ നാട്ടുകാർ ചേർന്ന് രായമംഗലത്ത് മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നതാണ്. ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ട്രാഫിക് പൊലീസും , മോട്ടോർ വെെക്കിൾ ഡിപ്പാർട്ടുമെന്റും ശക്തമായ നടപടി സ്വീകരിക്കണം.

Leave a Reply

Back to top button
error: Content is protected !!