ശാസ്ത്ര പ്രതിഭ ജയൻ മാഷിനെ കാണാൻ ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ച വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി സൗത്ത് മാറാടി കുന്നത്ത് കുടിയിൽ താമസിക്കുന്നതും ശാസ്ത്രമേഖലയിലും വിദ്യാർത്ഥികൾക്കും നിരവധി സംഭാവനകൾ നൽകിയ ജയൻ കെ.എം ന്റെ ഭവനം സന്ദർശിച്ചു. ഈസ്റ്റ് മാറാടി സ്കൂളിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
ഈസ്റ്റ് മാറാടി സ്കൂളിൽ പഠിച്ച് ഇതേ സ്കൂളിൽ മാത്രം അധ്യാപക ജോലി ചെയ്യ്ത് ഇതേ സ്കൂളിൽ നിന്ന് തന്നെ വിരമിക്കുകയും ചെയ്തു. സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന മൈക്രോസ്കോപ്പ്, ഫ്രിഡ്ജ്, എയർ കണ്ടിഷനർ, റോബോർട്ട്, ഹ്യുമൻ ട്രാക്കിംഗ് മെഷീൻ, മനുഷ്യന്റെ പവ്വറിൽ നിന്നും ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന ഉപകരണം തുടങ്ങി നിരവധി ഉപകരണങ്ങൾ കണ്ട് പിടിച്ചിട്ടുണ്ട്

പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, പ്രിൻസിപ്പാൾ റോണിമാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, സമീർ സിദ്ദീഖി, പൗലോസ് റ്റി, സിലി ചാക്കോ, രതീഷ് വിജയൻ, ഗ്രേസി, സൗമ്യ, ഗിരിജ എം.പി, ബാബു പി.യു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ

വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂളിലെ വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ സൗത്ത് മാറാടിയിലെ ജയൻ കെ.എം ന്റെ വീട് സന്ദർശിച്ചപ്പോൾ

Leave a Reply

Back to top button
error: Content is protected !!