വ്യാ​ജ ഹെ​ല്‍​മ​റ്റു​ക​ളു​ടെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം സുലഭം.

വാഴക്കുളം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വ്യാ​ജ ഹെ​ല്‍​മ​റ്റു​ക​ളു​ടെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം സുലഭം. പ്ര​ധാ​ന​പ്പെ​ട്ട പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഹെ​ല്‍​മ​റ്റ് ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. ഒ​റി​ജി​ന​ല്‍ ഐ​ എ​സ്‌ ഐ മു​ദ്ര​യും ഗു​ണ​നി​ല​വാ​ര​വു​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍​ക്ക് ആയിരം രൂ​പ​യോ​ളം ആ​കു​മ്പോൾ അഞ്ഞൂറ് രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം വി​ല​യു​ള്ള ഹെ​ല്‍​മ​റ്റു​ക​ളാ​ണ് വഴിയോരങ്ങളിൽ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്.ഈ​ മാ​സം ഒന്നാം തിയതി മുതലാണ് ഇരുചക്ര വാഹത്തിന്റെ പി​ന്‍​സീ​റ്റ് യാത്രക്കാർക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​യ​ത്.ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​ത​നു​സ​രി​ച്ചു വി​ല ഉയർന്നതോടെയാണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്നു ഹെ​ല്‍​മ​റ്റ് വാ​ങ്ങാ​ന്‍ ജനങ്ങൾ താ​ത്പ​ര്യം കാ​ട്ടു​ന്ന​ത്. വി​ല​പേ​ശി വാ​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന​തും ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്നു. ഐ​എ​സ്‌ഐ മു​ദ്ര​യു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ മാ​ത്ര​മേ വി​ല്‍​ക്കാ​വൂ എ​ന്നു നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ല്‍ വ്യാ​ജ ഐ​എ​സ്‌ഐ സ്റ്റി​ക്ക​ര്‍ പ​തി​ച്ചാ​ണു വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ വി​ല്‍​പ​ന.ഇ​ത്ത​രം വ്യാ​ജ ഹെ​ല്‍​മ​റ്റു​ക​ള്‍ യാ​തൊ​രു സു​ര​ക്ഷ​യും ന​ല്‍​കി​ല്ലെ​ന്നു വാ​ങ്ങു​ന്ന​വ​ര്‍​ക്കും വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ലും വി​ല്പ​ന പൊടിപൊടിക്കുന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍​നി​ന്നും പി​ഴ​യൊ​ടു​ക്ക​ലി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ മാ​ത്ര​മാ​യാ​ണു പ​ല​രും ഇന്ന് ഹെ​ല്‍​മ​റ്റ് വാ​ങ്ങു​ന്ന​തെ​ന്ന​താ​ണു വാ​സ്ത​വം. ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മാ​ണെ​ന്നും ഐ​എ​സ്‌ഐ മു​ദ്ര​യു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ ധ​രി​ച്ചാ​ല്‍ മാ​ത്ര​മെ സു​ര​ക്ഷ ല​ഭി​ക്കൂ​വെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്നു.

Leave a Reply

Back to top button
error: Content is protected !!