ലോക പാലിയേറ്റ് ദിനാചരണം നടത്തി

Muvattupuzhanews.in

മുവാറ്റുപുഴ തണൽ പെയിൻ & പാലിയേറ്റീവ് ൻറെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ഡേ ആചരിച്ചു , പായിപ്ര കവലയിൽ സംഘടിപ്പിച്ച , എന്റെ സേവനം ‘എന്റെ അവകാശം ‘ എന്ന തലക്കെട്ടിൽ ലോകമൊട്ടാകെ നടക്കുന്ന പരിപാടിയുടെ മുവാറ്റുപുഴ ഉൽഘാടനം മുവാറ്റുപുഴ എൽദോ എബ്രഹാം നിർവഹിച്ചു .. പെഴക്കാപ്പിള്ളി അറഫ ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാര്ഥികളുൾപ്പടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ തണൽ പെയിൻ & പാലിയേറ്റീവ് ചെയർമാൻ ബാവാ ചോട്ടുഭാഗം അദ്ധ്യക്ഷത വഹിച്ചു , അറഫാ കോളേജ് മാനേജർ നസിർ അലിയാർ , വ്യാപാരി വ്യവസായി ഏകോപന സമിതി പി എ കബീർ , വ്യാപാര സമിതി പ്രസിഡന്റ് ബാവു മലപ്പൻസ് ,സലാം താണ്ടിയെക്കൽ , തണൽ ഭാരവാഹി അൻവർ ടി യൂ , കെ കെ മുസ്തഫ , ഷാഹിദ് , അറഫാ കോളേജ് പ്രിൻസിപ്പൽ ഡോ .ജോസ്‌കുട്ടി ഒഴുകയിൽ , എം എം കബീർ തുടങ്ങിയവർ സംസാരിച്ചു
തുടർന്ന് പാലിയേറ്റീവ് പ്രവർത്തകരും , അറഫാ കോളേജ് വിദ്യാർത്ഥികളും സംയുക്തമായി കിടപ്പു രോഗികളെ വീടുകളിൽ സന്ദർശിച്ചു പരിപാലന പ്രവർത്തനങ്ങളിൽ പങ്കാളികളായി , വിദ്യാർഥിനികളായ പലർക്കും ഹോം കെയർ പരിചരണം ഒരു പുത്തൻ അനുഭവമായിരുന്നു . വാഹനാപകടം മൂലം നട്ടെല്ലിന് പരിക്ക് പറ്റി വർഷങ്ങളായി കിടന്ന കിടപ്പിൽ കഴിയുന്ന സമപ്രായക്കാരായവരുടെ അവസ്ഥ സിസ്റ്റർ ബിന്ദു വിവരിച്ചു കൊടുത്തപ്പോൾ പലരുടെയും കണ്ണു നനഞ്ഞു …. വിദ്യാർത്ഥികൾ കരുതിവെച്ച ചില സമ്മാന പ്പൊതികളും അവർക്ക് നൽകിയാണ് ലോക പാലിയേറ്റീവ് ദിനം ആചരിച്ചത് .

Leave a Reply

Back to top button
error: Content is protected !!