റോ​ട്ട​റി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മുവാറ്റുപുഴ ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

മൂ​വാ​റ്റു​പു​ഴ:വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന റോ​ട്ട​റി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മുവാറ്റുപുഴ ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള റോ​ഡി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പോ​ലും ന​ടന്നിട്ട്. റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​ല​വ​ട്ടം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും ഭ​ര​ണ​സ​മി​തി ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഇന്നലെ ഉ​പ​രോ​ധ​സ​മ​രം.

കോ​ത​മം​ഗ​ലം,കാ​ളി​യാ​ര്‍ റൂ​ട്ടു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദിവസേനനൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ട്ട​റി റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത്. റോ​ട്ട​റി റോ​ഡി​ലൂ​ടെ​യ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ട്ട​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നും സാധിക്കില്ല. വ​ണ്‍​വേ സംവി​ധാ​നം നി​ല​വി​ലു​ള്ള റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഉ​പ​രോ​ധ​സ​മ​രം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. എ​ല്‍​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​നു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ. അ​ബ്ദു​ള്‍ സ​ലാം. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സി.​എം. ഷു​ക്കൂ​ര്‍, ഷൈ​ല അ​ബ്ദു​ള്ള, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ര്‍, ജ​യ്സ​ണ്‍ തോ​ട്ട​ത്തി​ല്‍, ഷാ​ലി​ന ബ​ഷീ​ര്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ക​ബീ​ര്‍ പൂ​ക്ക​ട​ശേ​രി, റ​ഫീ​ക്ക് പൂ​ക്ക​ട​ശേ​രി, റി​യാ​സ് താ​മ​ര​പ്പി​ള്ളി, റി​ഷാ​ദ് തോ​പ്പി​കു​ടി ഷാ​നു കു​ടി​യി​ല്‍, സേ​വി പൂ​വ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Back to top button
error: Content is protected !!