രാമമംഗലം ഹൈസ്കൂൾ രക്ഷാകർതൃ സൗഹൃദ സ്കൂൾ ആകുന്നു.


രാമമംഗലം:രാമമംഗലം പെരും ത്രിക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ ഉള്ള രാമമംഗലം ഹൈസ്കൂൾ രക്ഷാകർതൃ സൗഹൃദ സ്കൂൾ ആകുന്നു. രക്ഷാകർത്താക്കളെയും കുട്ടികളെയും അധ്യാപകരെയും കൂട്ടി യോജിപ്പിക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.സ്കൂൾ സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപകരും കൂടി ചേർന്നാണ് പരിപാടികൾ അരംഭിച്ചിരിക്കുന്നത്.കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായിട്ട് ആണ് രക്ഷാകർതൃ സൗഹൃദ സ്കൂൾ എന്ന ആശയം നടപ്പിലാക്കുന്നത്.ശിശു സൗഹൃദ സ്കൂൾ വിവിധ സ്ഥലങ്ങളിൽ ഉള്ളപ്പോൾ ആണ് രക്ഷാകർതൃ സൗഹൃദ സ്കൂൾ എന്ന പുത്തൻ ആശയവുമായി രാമമംഗലം സ്കൂൾ മുന്നോട്ട് വരുന്നത്.
ക്ലാസ്സ് അധ്യാപകർ ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്ട്സ് അപ് ഗ്രൂപ്പ് ആരംഭിക്കുകയും വിവരങ്ങൾ അറിയിക്കുകയും മാതാപിതാക്കളെ ടെലിഫോണിൽ വിളിച്ച് വിവരം തിരക്കുകയും ചെയ്യുന്നു.മാസത്തിൽ ഒരു ദിവസം ഒരു കുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അതിഥികളായി സ്കൂൾ സന്ദർശിക്കുന്ന പരിപാടി,പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും കുടുംബ വിവരങ്ങൾ അറിയുന്നതിനു ഭവന സന്ദർശനം,വിവിധ മേഖലകളിലായി തിരിച്ച് പ്രാദേശിക പി ടിഎ,സ്കൂളിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അറിയിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ, രക്ഷാകർത്താക്കൾക്ക് കൗൺസിലിംഗ് ക്ലാസ്സ്, രക്ഷാ കർത്താക്കൾ പരാതി,നിർദേശം ഇവ നൽകുന്നതിന് ഡ്രോപ് ബോക്സ്,രക്ഷകർത്താക്കൾ അധ്യാപകരും ആയി ആശയവിനിമയം നടത്തുന്നതിന് എല്ലാദിവസവും ഒരു മണിക്കൂർ നൽകുന്ന ആശയവിനിമയം പരിപാടി, മെൻറ്ററിങ്:24 കുട്ടികൾക്ക് ഒരു അധ്യാപകൻ മെൻറ്റർ ആകുന്നു സ്കൂൾ അഡ്മിഷൻ എടുക്കുന്ന അന്ന് മുതൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പോകുന്ന വരെ അവർക്ക് ആവശ്യമായ എല്ലാം നൽകുന്നതും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെൻറ്റർ ആയിരിക്കുന്ന അധ്യാപകൻ ആയിരിക്കും. ഓരോ വർഷവും ഏറ്റവും നല്ല രക്ഷ കർത്താവിനെ തെരഞ്ഞെടുത്തു അവാർഡ് നൽകുക അങ്ങനെ നീളുന്ന അനവധി പരിപാടികൾ നടപ്പിൽ വരുത്തുമെന്ന് ദേവസ്വം പ്രസിഡന്റ് മധു K N,മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,pta പ്രസിഡൻറ് തോമസ് T M,കൺവീനർ അനൂബ്‌ ജോൺ എന്നിവർ അറിയിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ പരിപാടികളുടെ ഭാഗമായി നൂതന പരിപാടികളും പൂർവ വിദ്യാർത്ഥി മഹാസംഗമവും നടത്തുന്നു.സ്കൂൾ ഹാളിൽ വെച്ച് നടന്ന രക്ഷാകർതൃ സംഗമ ത്തിൽ രാമമംഗലം ദേവസ്വം പ്രസിഡന്റ് മധു K N പരിപാടി ഉത്ഘാടനം ചെയ്തു.ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് അനൂബ് ജോണിനെ അനുമോദിച്ചു.pta പ്രസിഡൻറ് T M തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,മാനേജർ അജിത്ത് കല്ലൂർ,സന്തോഷ് തേക്കിനെഴം,സ്കറിയ k c, അനൂബ് ജോൺ,ഹരീഷ് R നമ്പൂതിരി,മോളി ജോസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൗൺസിലിംഗ് ക്ലാസ്സ് നടത്തി.

ചിത്രം
രാമമംഗലം ഹൈസ്കൂൾ രക്ഷാ കർത്ത സൗഹൃദ സ്കൂൾ പരിപാടി ദേവസ്വം പ്രസിഡന്റ് K N മധു ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!