രക്തദാനത്തിൽ മാതൃകയായി ഇതാ ഒരു അധ്യാപകൻ

മുവാറ്റുപുഴന്യൂസ്

വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖി മകൻ റൈഹാൻ സമീറിന്റെ ജന്മദിന സന്തോഷമായി മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ ഇരുപതാമത്തെ രക്തദാനം നൽകി മാതൃകയായി. കൂടാതെ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് നൂറിലധികം ബോധവത്ക്കരണ ക്ലാസും, രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വിവാഹ വാർഷികം, ജന്മദിനം, പുതുവത്സരം തുടങ്ങിയ ദിവസങ്ങളിൽ ഭാര്യ തസ്നിമിനൊപ്പം പോയി രണ്ട് പേരും ഒരുമിച്ച് രക്തം നൽകാറുമുണ്ട്. ഇത്തവണയും രക്തദാനത്തിന് തയ്യാറായി തസ്നിമും ഒപ്പമുണ്ടായിരുന്നെങ്കിലും രക്തത്തിന്റെ പ്രാഥമിക പരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ് അൽപം കുറവായി കണ്ടതിനാൽ കുറച്ച് ദിവസം കഴിഞ്ഞ് നൽകിയാൽ മതിയെന്ന മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഒത്തിരി വിഷമത്തോടെ തിരികെ പോകേണ്ടി വന്നു.

പ്രിഷ്യസ് ഡ്രോപ്പ്സ് ബ്ലഡ് ഡൊണേഷൻ ഫോറം ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ബസ്റ്റ് കപ്പിൾ ബ്ലഡ് ഡോണർ അവാർഡും, രക്തദാന പ്രവർത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെറുമോ പെൻപോൾ അവാർഡും, മികച്ച രക്തദാതാവിനുള്ള വേണു ബ്ലഡ് ഡൊണേഷൻ കുണ്ടറയുടെ അംഗീകാരവും നേടിയിട്ടുണ്ട്. പത്തിൽ പരം രക്തദാന ഗ്രൂപ്പുകളിലെ സജീവ അംഗവുമാണ്.

മകന്റെ ജന്മദിന സന്തോഷമായി ഇരുപതാം തവണ മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ രക്തദാനം നൽകുന്ന ഈസ്റ്റ് മാറാടി സ്കൂൾ അധ്യാപകൻ സമീർ സിദ്ദീഖി- പി

Leave a Reply

Back to top button
error: Content is protected !!