മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്. മൂവാറ്റുപുഴ നഗരസഭയിലെ വളക്കുഴി റോഡിന് 10-ലക്ഷം രൂപയും, മാറാടി ഗ്രാമപഞ്ചായത്തിലെ അന്ത്യാളം-കലുങ്ക് പാലം റോഡിന് 10-ലക്ഷം രൂപയും, ശൂലം കണ്ടംചിറ കരിമാന്തടം റോഡിന് 10 ലക്ഷം രൂപയും, പായിപ്ര ഗ്രാമപഞ്ചായത്തിലെ പുളിമൂട്ടില്‍ കോളനി റോഡിന് 10-ലക്ഷം രൂപയും, വാളകം ഗ്രാമപഞ്ചായത്തിലെ അമ്പലത്തിങ്കല്‍ കടവ് റോഡിന് 1.50-ലക്ഷം രൂപയും, ആരക്കുഴ ഗ്രാമപഞ്ചായത്തിലെ കനാല്‍ ബണ്ട്-പൊട്ടന്‍ മല-പൂഴിപാലം റോഡിന് 10-ലക്ഷം രൂപയും, പഞ്ചായത്ത് എല്‍.പി.എസ്-പൊഴിഞ്ചുവട് റോഡിന് ഏഴ് ലക്ഷം രൂപയും, മധുരം ബേക്കറി സൂപ്പര്‍ സോണിക് ലിങ്ക് റോഡിന് 10-ലക്ഷം രൂപയും, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കലയക്കാട്-വടകോട് റോഡിന് 10-ലക്ഷം രൂപയും, കൊച്ചങ്ങാടി റോഡിന് 10-ലക്ഷം രൂപയും, തൊക്കുമല-കാവന റോഡിന് 6.50-ലക്ഷം രൂപയും, വലിയങ്ങാടി-മാട്ടുപാറ റോഡിന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നിയോജക മണ്ഡലത്തിലെ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുെമന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!