മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി യോഗം; തീര്‍പ്പാക്കിയത് 35-അപേക്ഷകള്‍.

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ 35-അപേക്ഷകള്‍ക്ക് പരിഹാരമായി. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, അനൂബ് ജേക്കബ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആര്‍.ഡി.ഒ ആര്‍.രേണു, തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബീന ജോസഫ്,അസൈന്‍മെന്റ് കമ്മിറ്റി ക്ലര്‍ക്ക് ഷീന പി.മാമന്‍ എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്ന മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 18-വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പട്ടയത്തിനായുള്ള അപേക്ഷകളാണ് ലാന്റ് അസൈന്‍മെന്റ് യോഗത്തില്‍ പരിഗണിക്കുന്നത്. അതാത് വില്ലേജ് ഓഫീസുകളില്‍ ലഭിച്ചിരിക്കുന്ന പട്ടയത്തിന്റെ അപേക്ഷകള്‍ നിയമപരമായ അന്വോഷണങ്ങള്‍ക്ക് ശേഷം 35-അപേക്ഷകളാണ് ഇന്നലെ നടന്ന ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. മുളവൂര്‍ വില്ലേജില്‍ നിന്നും രണ്ടും, കല്ലൂര്‍ക്കാട് വില്ലേജില്‍ നിന്ന് ഒന്നും, മഞ്ഞള്ളൂര്‍ വില്ലേജില്‍ നിന്നും മൂന്നും, ഏനാനല്ലൂര്‍ വില്ലേജില്‍ നിന്ന് ഒന്നും, മൂവാറ്റുപുഴ വില്ലേജില്‍ നിന്നും ഒന്നും, വെള്ളൂര്‍കുന്നം വില്ലേജില്‍ നിന്നും നാലും, പിറവം വില്ലേജില്‍ നിന്നും ഏഴും അപേക്ഷകളാണ് കമ്മിറ്റി പരിഗണിച്ച ശേഷം പട്ടയം ലഭ്യമാക്കാനായി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. കൈവശ രേഖയ്ക്കായി സമര്‍പ്പിച്ച ഏനനല്ലൂര്‍ വില്ലേജില്‍ നിന്നുള്ള ഒന്നും, മുളവൂര്‍ വില്ലേജില്‍ നിന്നുള്ള രണ്ടും, പാലക്കുഴ വില്ലേജില്‍ നിന്നുള്ള ഒന്നും, മേമുറി വില്ലേജില്‍ നിന്നുള്ള ഒരപേകഷയ്ക്കും ഇന്നത്തെ യോഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. സിറോ ലാന്റ് പദ്ധതിപ്രകാരം അനുവദിച്ച ഭൂമിയ്ക്ക് പകരം മൂവാറ്റുപുഴ വില്ലേജിലെ രണ്ട് പേര്‍ക്ക് പകരം സ്ഥലം കണ്ടെത്തി നല്‍കി. മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ പട്ടയത്തിനായി അപേക്ഷിച്ചിരിക്കുന്ന അപേക്ഷകളില്‍ നിന്നുള്ള 35- അപേക്ഷകളാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ള അപേക്ഷകള്‍  മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ ഈ അപേക്ഷകള്‍ പരിഗണിക്കും. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ വിവാഹക്കാര്യങ്ങള്‍ക്ക്  ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പുതിയ കമ്മിറ്റി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്കുള്ള പട്ടയങ്ങള്‍ നല്‍കുന്നതോടെ വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറി.

Leave a Reply

Back to top button
error: Content is protected !!