മൂവാറ്റുപുഴ കോപ്പറേറ്റീവ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിന് ദേശീയ അംഗീകാരമായ NABH പ്രഖ്യാപനം ഓഗസ്റ്റ് 4ന് .

മുവാറ്റുപുഴ :  എം സി എസ്  ഹോസ്പിറ്റലിന്   ദേശീയ അംഗീകാരമായ NABH ലഭിച്ചു.  പ്രവർത്തന മികവിനുള്ള ദേശീയ അംഗീകാരമായ എൻ എ ബി എച്ച് ലഭിക്കുന്ന മൂവാറ്റുപുഴയിലെ ആദ്യ ആശുപത്രിയാണ് കോപ്പറേറ്റീവ്  സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഈ അംഗീകാരത്തിന് പ്രഖ്യാപനം ഓഗസ്റ്റ് നാലിന് വൈകീട്ട് 4 മണിക്ക് ആശുപത്രി അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കുന്നു.        പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവർത്തിച്ചുവരുന്ന ആശുപത്രിയാണ് മൂവാറ്റുപുഴ കോപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഏറ്റവും മികച്ച സഹകരണ ആശുപത്രിക്ക്  ഉള്ള 2018ലെ സംസ്ഥാന സർക്കാരിന്റെ  അവാർഡ്  ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.  പ്രവർത്തന മികവിനുള്ള ദേശീയ അംഗീകാരമായ എൻഎബിഎച്ച് ലഭിക്കുന്ന മൂവാറ്റുപുഴയിലെ ആദ്യ  ആശുപത്രിയാണ് എന്ന ബഹുമതിയും  കോപ്പറേറ്റീവ്  സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിനുണ്ട്.

Back to top button
error: Content is protected !!