മൂവാറ്റുപുഴയിൽ വാഹനയാത്രക്കാരുടെ ജീവന്റെ വില കേവലം മൂന്ന് റിബണോ?

Muvattupuzhanews.in

കണ്ണടക്കുന്ന അധികൃതർക്കെതിരെ ഷെയർ ചെയ്യൂ ..

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ മീ​ഡി​യ​നു​ക​ള്‍ അ​പ​ക​ടക്കെണി ഒരുക്കി കാത്തിരിക്കുന്നു.മീഡിയൻ തിരിച്ചറിയാനായി കേവലം മൂന്ന് ചെറിയ റിബണുകൾ മാത്രം.ഈ റിബൺ തന്നെ നാട്ടുകാരുടെ സംഭവനെയാണോ എന്ന് സംശയിക്കുന്നു.ക​ച്ചേ​രി​ത്താ​ഴത്തെയും,വെ​ള്ളൂ​ര്‍​ക്കു​ന്നത്തെയും മീ​ഡി​യ​നു​ക​ളാ​ണ് അ​പ​ക​ട ഭീ​തി​യു​യ​ര്‍​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ച്ചേ​രി​ത്താ​ഴ​ത്തെ മീ​ഡി​യ​നുകളിലൊ​ന്നി​ല്‍ കാ​ര്‍ ഇ​ടി​ച്ചു ക​യ​റിയിരുന്നു.ഇതറിഞ്ഞിട്ടും,ക​ണ്ണു​തു​റ​ക്കാ​തെ അ​ധി​കൃ​ത​ര്‍.

വി​ശാ​ല​മാ​യ റോ​ഡി​​ന്‍റ മ​ധ്യ​ത്തി​ല്‍ മീ​ഡി​യ​ന്‍ തി​രി​ച്ച​റിയുന്നതിന് മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ളോ റി​ഫ്ല​ക്‌ട് ലൈ​റ്റു​ക​ളൊ ഇ​ല്ലാ​. കച്ചേരിത്താഴം മീഡിയനിൽ മൂന്ന് റിബണുകൾ കെട്ടിവച്ചിട്ടുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.എന്നാൽ ഈ റിബണുകൾ കെട്ടിയത് നാട്ടുകാരാണോ,അധികാരികളാണോ എന്നതിന് വ്യക്തതയില്ല.വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മീ​ഡി​യ​നു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​ണ്.

മീ​ഡി​യ​നു​ക​ള്‍ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​യി പൊ​ലീ​സ്​ ന​ഗ​ര​സ​ഭ​ക്കും,പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നും റി​പ്പോ​ര്‍​ട്ടു ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ഇതുവരെയും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ ജനരോഷം ശ​ക്ത​മാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മുൻപ് കച്ചേരിത്താഴത്തെ മീ​ഡി​യ​ന്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍ മീ​ഡി​യ​ന്​ മു​ക​ളി​ലായി ഇ​രു​മ്പ് ഗ്രി​ല്ലു​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, പിന്നീടത് തുരുമ്പെടുത്തു ന​ശി​ച്ചതിനെത്തുടർന്ന് നീ​ക്കം ചെ​യ്തു. ഇ​പ്പോ​ള്‍ ഉ​യ​ര​മി​ല്ലാ​ത്ത കോ​ണ്‍​ക്രീ​റ്റ് ഭാഗം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ണ് അ​പ​ക​ടം വി​ത​യ്ക്കു​ന്ന​ത്.വെ​ള്ളൂ​ര്‍​ക്കു​ന്നം ജ​ങ്​​ഷ​നി​ലെ മീ​ഡി​യ​നി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ മു​ന്‍​ക​രു​ത​ലാ​യി മു​ന്ന​റി​യി​പ്പ്​ ബോ​ര്‍​ഡ്​ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ കാ​ത്തു​നി​ല്‍​ക്കാ​തെ മീ​ഡി​യ​ന്‍ പൊ​ളി​ച്ചു നീ​ക്കു​ക​യോ അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Leave a Reply

Back to top button
error: Content is protected !!