മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കൗൺസിലിങ്ങ് സെൻററും നിയമസേവന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.

മൂവാറ്റുപുഴ:മുവാറ്റുപുഴ പോലീസിൻറയും, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ്
കോൺഗ്രിഗേഷൻ സംരദമായ മൂവാറ്റുപുഴ വിമല മഹളാ സമാജവും ചേർന്ന് മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഫാമിലി കൗൺസിലിങ്ങ് സെന്ററും,സൗജന്യ നിയമ സേവന കേന്ദ്രവും പ്രവർത്തനമാരംഭിച്ചു.

തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വനത്തിനിടയിലും,സഹജീവികളു ടെ പ്രശ്നങ്ങളും തങ്ങളുടേതുകൂടിയാണെന്ന് കണ്ടറിഞ്ഞ് സാധാരണക്കാരായ പൊതുജനങ്ങളുടെ സുരക്ഷ,കുടുംബപ്രശ്നങ്ങൾക്കു ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നുള്ള ഉദ്ദേശത്തോടെ മൂവാറ്റുപുഴ പോലീസും,വിമലാ മഹിളാ സമാജവുമായി ഒത്തുചേർന്ന് ഫാമിലി കൗൺസിലിങ്ങ് സെന്ററും , സൗജന്യ നിയമ സേവന കേന്ദ്രവും ഇന്നലെമുതൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി ഹാളിൽ പ്രവർത്തനമാരംഭിച്ചു.മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ.അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയറും, വില മഹിളാ സമാജ രക്ഷാധികാരിയുമായ സിസ്റ്റർ ലുസിറ്റ, വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. ദീപ.മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ റ്റിഎം സൂഫി. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ.

  1. പി.ആർ.ഓ അസ്സി സബ്ബ് ഇൻസ്പെക്ടർ ആർ അനിൽകുമാർ, സ്റ്റേഷൻ അസ്സി. സബ്ബ്
    ഇൻസ്പെക്ടർ ബൈജു.പി.എസ്സ്. – മുനിസിപ്പൽ കൗൺസിലർ കെ. ജെ.സേവ്യർ, മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ സൈക്യാട്രിസ്റ്റ് ഡോ ലിൻസ് മരിയ. ഫാമിലി
    കൗൺസിലർമാരായ ഡോ കൊച്ചുറാണി, പ്രീത മേരി ജോർജും മറ്റ് പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!