മുവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൈക്യാട്രി, കിടത്തിചികിത്സ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു


മൂവാറ്റുപുഴ: ആധുനിക സംവീധാനങ്ങളുടെ സഹായത്തോടെ  നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൈക്യാട്രിയില്‍ ഒ.പിയും, കിടത്തിചികിത്സാസൗകര്യങ്ങളും ആരംഭിച്ചു. ഈ വിഭാഗത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വ്വഹിച്ചൂ. പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസിറ്റ  അദ്ധ്യക്ഷതവഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, സൈക്കോളജിസ്റ്റ് സിസ്റ്റര്‍ റോസ് മരിയ പോള്‍,  ജനറല്‍ മാനേജര്‍ പാട്രിക്.എം.കല്ലട, സൈക്യാട്രിസ്റ്റ്  ഡോ. ലിന്‍സ് മരിയ, പ്രോവിന്‍ഷ്യല്‍ കൗസിലേഴ്സ് സിസ്റ്റര്‍ റാണി, സിസ്റ്റര്‍ സെലിന്‍ മാത്യു, കൗണ്‍സിലര്‍ ആന്‍ജ്ജലീന  തുടങ്ങിയവര്‍ സംസാരിച്ചൂ. മാനസികരോഗചികിത്സ, ലഹരിവിമുക്ത ചികിത്സ, വിഷാദരോഗചികിത്സ, ടെന്‍ഷന്‍മാനേജ്മെന്റ്  സൈക്കോതെറാപ്പി കൗസലിംഗ് തുടങ്ങി എല്ലാവിധ മനോരോഗങ്ങള്‍ക്കുമുള്ള ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കു അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും.

ചിത്രം-മുവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൈക്യാട്രി, കിടത്തിചികിത്സ  വിഭാഗം പ്രവര്‍ത്തനോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…….

Leave a Reply

Back to top button
error: Content is protected !!