മുവാറ്റുപുഴയിൽ സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ യജ്ഞത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മൂവാറ്റുപുഴ: വെള്ളൂർകുന്നംമഹാദേവക്ഷേത്രത്തിൽ സ്വാമി ഉദിത്ചൈതന്യയുടെ മുഖ്യകാർമികത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞത്തിനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു.നാടിന്റെ നന്മയ്ക്കും ഭക്തജനങ്ങളിൽആത്മീയ ജ്ഞാനംവർദ്ധിപ്പിക്കുന്നതിനുമായാണ് ഏഴ് ദിവസംനീണ്ട് നിൽക്കുന്ന യജ്ഞംസംഘടിപ്പിച്ചിരിക്കുന്നതെന്ന് വെള്ളൂർകുന്നം മഹാദേവ ടെബിൾ ട്രസ്റ്റ്സപ്താഹ യജ്ഞ സമിതി ചെയർമാൻകിഷോർ ബി.ബി, ജനറൽ കൺവീനർവി.കൃഷ്ണസ്വാമി എന്നിവർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആയിരംചതുരശ്ര അടി വിസ്തീർണ്ണമുള്ളവേദിയാണ് യജ്ഞത്തിനായി ഒരുക്കുക.15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളകൂറ്റൻ പന്തലും , 8000 ചതുരശ്ര അടിവിസ്തീർണ്ണമുള്ള ഭക്ഷണ ശാലയും ഒരുക്കും. വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിന് പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രവും ഉണ്ടാകും.  പൂർണ്ണമായും ഹരിതപ്രോട്ടോക്കോൾ പാലിച്ചാകും സപ്താഹയജ്ഞം സംഘടിപ്പിക്കുകയെന്നും,ശുചിത്വ-സുരക്ഷ-ആരോഗ്യ സംവിധാനങ്ങളുംസജ്ജമാക്കുമെന്നും  ഇവർപറഞ്ഞു.ഭാഗവതാദ്ധ്യായങ്ങൾ വിശദീകരിച്ച് ജീവിതപ്രശ്നങ്ങളെ സൗമ്യമായും, നിർഭയമായുംനേരിടാൻ ജനങ്ങളെ  പ്രാപ്തരാക്കുന്നആചാര്യനാണ് സ്വാമി ഉദിത്ചൈതന്യയെന്നും ഇവർ വ്യക്തമാക്കി.ഭാഗവത പാരായണം, പ്രഭാഷണം, പ്രധാനകഥാസന്ദർഭങ്ങളുടെ പ്രത്യക്ഷാഅവതരണം, സാംസ്കാരിക സമ്മേളനം പ്രതിഭ സംഗമം, കലാപരിപാടികൾ,കാർഷീക സംഗമം, ഗുരുവന്ദനം, മാതൃ-വനിത സംഗമം,  എന്നിങ്ങനെവൈവിദ്യമാർന്ന പരിപാടികളുംഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.യജ്ഞാരംഭ ദിവസം മൂവാറ്റുപുഴ കുമാരഭജന ദേവസ്യം ക്ഷേത്രത്തിൽ നിന്നുംഎഴുന്നള്ളിക്കുന്ന കൃഷ്ണ വിഗ്രഹംസപ്താഹ വേദിയിൽപ്രതിഷ്ഠിക്കുന്നതോടെചൈതന്യാമൃതത്തിന് തുടക്കമാകും.തുടർന്ന് സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ, ഭരണ രംഗത്തെ പ്രമുഖർപങ്കെടുക്കുന്ന സമ്മേളനവും ഉണ്ടാകും.സപ്താഹ നാളുകളിൽ ഭക്തർക്കായിവഴിപാട്, നിവേദ്യം, പ്രസാദ വിതരണംവിവിധ പൂജകൾ എന്നിവയ്ക്കും സൗകര്യം ഒരുക്കും .
സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളിൽ നിന്ന്പ്രതിദിനം 5000-ത്തോളംഭക്തജനങ്ങൾയജ്ഞത്തിൽ പങ്കെടുക്കുമെന്നാണ് പ്രതിഷിക്കുന്നത്.

Leave a Reply

Back to top button
error: Content is protected !!