പ്രളയ ദുരന്തത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ ജില്ലയില്‍ 28.35 കോടി രൂപയാണ് നഷ്ടപരിഹാരയിനത്തില്‍ വിതരണം ചെയ്യേണ്ടത്.

മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധന സഹായം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാറിനെ കണ്ട് ആവശ്യപ്പെട്ടു. ജില്ലയില്‍ 128.46 കോടി രൂപയുടെ കൃഷി നാശമാണ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം നഷ്ടപരിഹാരതുകയായി ജില്ലയില്‍ നല്‍കുന്നത്  21.17 കോടി രൂപയാണ്. ജില്ലയില്‍ പഴയ കുടിശ്ശിഖയിനത്തില് 7.18 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്. 28.35 കോടി രൂപയാണ് കഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരമായി ജില്ലയില്‍ നല്‍കേണ്ടത്. ഈ തുക അടിയന്തിരമായി അനുവദിക്കണമെന്നാണ് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടത്. വിള ഇന്‍ഷൂറന്‍സുള്ള കര്‍ഷകര്‍ക്ക് ഭേദപ്പെട്ട നഷ്ട പരിഹാരം ലഭിക്കുമെങ്കിലും, ഭൂരിഭാഗം കര്‍ഷകര്‍ക്കും വിള ഇന്‍ഷ്യൂറന്‍സ് ഇല്ലാത്തവരാണ്. ഓണ വിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ കൃഷി ചെയ്ത വിളകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. ഇതില്‍ വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. ജാതി, കപ്പ, തെങ്ങിന്‍ തൈകള്‍, റബര്‍, പച്ചക്കറി കൃഷി കളും വ്യാപകമായി നശിച്ചിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് ചുരുങ്ങിയ ദിവസം കൊണ്ട് വെള്ളം ഇറങ്ങിയതിനാല്‍ 2018 ലെ പ്രളയത്തില്‍ ഉണ്ടായതിനെ അപേക്ഷിച്ച് നഷ്ടം കുറവാണങ്കിലും, ഓണ വിപണിയെ ലക്ഷ്യമാക്കി നട്ടിരുന്ന കൃഷികളാണ് ഏറെയും നശിച്ചത് ആയതിനാല്‍ ഓണത്തിന് മുമ്പായി നഷ്ടപരിഹാരം വിതരണം ചെയ്യുകയാണങ്കില്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണകരാമകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രിയെ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!