പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പായിപ്രസൊസൈറ്റിപ്പടിയില്‍ ഇലവന്‍ കെ.വി.ലൈനിലെ എ.ബി പുനസ്ഥാപിച്ചു.

മൂവാറ്റുപുഴ: പായിപ്ര മാനാറി ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധ സമരത്തിന് വിജയം. ഇലവന്‍ കെ.വി.ലൈല്‍ നിയമവിരുദ്ധമായി ചില വ്യവസായ സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന എ.ബി.ലൈന്‍ ജനങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കുകയാണന്ന് എ,ഐ,വൈ,എഫ് ആരോപിച്ചിരുന്നു. എ.ബി.ലൈന്‍മൂലം ജനങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കുകയും, വന്‍കിടക്കാരെ സഹായിക്കുകയും ചെയ്യുന്ന നിലപാട് എടുക്കുകയും, സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി നിലപാടുകള്‍ സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് നേത്യത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എ.ബി.ലൈനിന് താഴെ നേരത്തെ റീത്ത് വച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മാനം ഇരുണ്ടാല്‍ കാറ്റൊന്നടിച്ചാല്‍ പായിപ്ര , മാനാറി പ്രദേശങ്ങള്‍ ദിവസങ്ങളോളം ഇരുട്ടിലാകും.ചെറിയ കാറ്റടിക്കുമ്പോഴേക്കും വൈദ്യതി ഇല്ലാതാകുന്നതോടെയാണ് മാനാറി , പായിപ്ര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടിലാകുന്നത്. നിരവധി പ്ലൈവുഡ് കമ്പനികളും , ക്രഷറുകളും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഈ കമ്പനികള്‍ക്ക് തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് വൈദ്യുതി നിക്ഷേധിക്കുന്ന നിലപാടിനെതിരെ വന്‍പ്രതിഷേധമാണുയരുന്നത്.  പായിപ്ര – മാനാറി പ്രദേശങ്ങളിലെ 1.5 കിലോമീറ്ററിനുള്ളിലെ ട്രാന്‍സ്ഫോമറുകളില്‍ എട്ട് സ്ഥലത്ത് എ.ബി കണക്ട് ചെയ്തിട്ടുണ്ടന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ പായിപ്ര ഏനാലിക്കുന്നിലെ ട്രാന്‍സ്ഫോറില്‍ നിന്നും പ്ലൈവുഡ് കമ്പനിക്ക് വൈദ്യുതി ലഭിക്കുന്നതിനാല്‍ വോള്‍ട്ടേജ് ക്ഷാമമൊ വൈദ്യുതി തകരാറോ സംഭവിച്ചാല്‍ ഇവിടെയുള്ള എ.ബി. ഓഫ് ചെയ്യുന്നതോടെ പായിപ്ര ,മാനാറി പ്രദേശം ഇരുട്ടിലാകുകയും കമ്പനി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇവിടെയുള്ള എ.ബി റദ്ദാക്കണമെന്ന ആവശ്യം ബോര്‍ഡ് അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴയും കാറ്റും ശക്തമായതോടെ നിരവധി ദിവസങ്ങളാണ് വൈദ്യുതി ലഭിക്കതെ ഈ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലായത്. രാത്രി 10മണിക്കു ശേഷം വോള്‍ട്ടേജ് ക്ഷാമമോ, വൈദ്യുതി തകരാറോ ഉണ്ടായാല്‍ ഏനാലിക്കുന്നിലെ ട്രാന്‍സ്പോമറിലെ എ.ബി. വൈദ്യുതി വകുപ്പിലെ ചിലരുടെ അനുമതിയോടെ പ്ലൈവുഡ് കമ്പനി അധികൃതര്‍ ഓഫ് ചെയ്യുന്ന നടപടിയിലും എഐവൈഎഫ്  പ്രതിഷേധിച്ചിരുന്നു.ഒടുവില്‍ പായിപ്ര സൊസൈറ്റിപ്പടിയില്‍ ഇലവന്‍ കെ.വി.ലൈനില്‍ എ.ബി.പുനസ്ഥാപിച്ചതോടെ പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരമാവുകയാണ്.

ചിത്രം- പായിപ്ര സൊസൈറ്റിപ്പടിയില്‍ ഇലവന്‍ കെ.വി.ലൈന്‍  എ.ബി  സ്ഥാപിക്കുന്നു…

Leave a Reply

Back to top button
error: Content is protected !!