ഡീൻ കുര്യാക്കോസ് എം.പി. നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തു.

വാഴക്കുളം: പൈനാപ്പിൾ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരമുണ്ടാകണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംഘം ചേർന്നതിൻ്റെ പേരിൽ യോഗത്തിൽ പങ്കെടുത്ത ഇരുപതോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൈനാപ്പിൾ മാർക്കറ്റിൽ കോവിഡ് നിയമം ലംഘിച്ച് വിവിധ ജില്ലകളിൽ നിന്നുളളവരെ ഉൾപ്പെടുത്തി ആൾക്കൂട്ടം സൃഷ്ടിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പു മന്ത്രിക്കും ഡി.വൈ.എഫ്.ഐ. മേഖല കമ്മറ്റി ഇ മെയിൽ പരാതി നൽകിയിട്ടുണ്ട്.
എം.പി. യുടെ വാഴക്കുളത്തെ സമരം വോട്ടു ബാങ്കു ലക്ഷ്യമിട്ടുള്ള പ്രഹസനമാണെന്നും അവർ ആരോപിച്ചു. പാർലമെൻ്റിൽ വിഷയമവതരിപ്പിച്ച് ധനസഹായം നേടുന്നതിന് പാർലമെൻ്റിനു മുമ്പിൽ ഉപവാസം നടത്തേണ്ടിയിരുന്ന എം.പി. സാധാരണക്കാരായ കർഷകരോടാണ് പരാതിപ്പെടുന്നതും സഹായമഭ്യർത്ഥിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി കുറ്റപ്പെടുത്തി.

Back to top button
error: Content is protected !!