പിറവം പുഴയിലൂടെ ഒഴുകി വന്ന കൂറ്റൻ ടാങ്കിനെ പോലീസിന്റെ നിർദേശത്തെത്തുടർന്ന് കേഫാ പ്രവർത്തകർ പിടിച്ചു നിർത്തി.

പിറവം:പുഴയിലൂടെ ഒഴുകി വന്ന പാലം പണിക്കു ഉപയോഗിക്കുന്ന കൂറ്റൻ ടാങ്ക് വലിയ പള്ളിയിലെ കേഫാ യൂണിറ്റ് പ്രവർത്തകർ പിറവം പാർക്കിനോട് സമീപം ചേർത്ത് കെട്ടി. ടാങ്ക് വന്ന് പാലത്തിന്റെ തൂണിൽ ഇടിച്ചിരുന്നു എങ്കിൽ പാലത്തിൽ ബലക്ഷയം സംഭവിക്കുമായിരുന്നുസമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി . തുടർന്ന് പിറവം നഗരസഭാ അധികാരികളെയും പിറവം പോലീസ് സ്റ്റേഷനിലും ഈ വിവരം അറിയിച്ചു .

മുനിസിപ്പാലിറ്റി കൗൺസിലർമാരായ ബെന്നി വർഗീസ്, മെബിൻ ബേബി എന്നിവർ വിവരം അറിഞ്ഞു സ്ഥലത്തു സന്ദർശനം നടത്തി. കേഫാ അംഗങ്ങൾ ആയ ജിജിൻ കുന്നത്ത്, ബിനീഷ്, ആൻസൺ തുടങ്ങിയ പ്രവർത്തകർ ചേർന്ന് നടത്തിയ പ്രവർത്തനത്തിലാണ് ഈ ടാങ്ക് കരയ്ക്ക് അടുപ്പിക്കുവാൻ സാധിച്ചത്.. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു നാട്ടുകാരും തടിച്ചുകൂടി.

Leave a Reply

Back to top button
error: Content is protected !!