പിറവം ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കണം; കെ.ആര്‍.ഡി.എസ്.എ.



മൂവാറ്റുപുഴ: പിറവം നിയോജക മണ്ഡലം ആസ്ഥാനമായി പുതിയ താലൂക്ക്  രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.43282.1882 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള  മുവാറ്റുപുഴ താലൂക്ക് കോട്ടയം, ഇടുക്കി ജില്ലകളുമായി തെക്ക്, കിഴക്ക് അതിര്‍ത്തി പങ്കിടുന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും തെക്കേ അറ്റത്തുള്ളതും കോട്ടയം ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതുമായ ഇലഞ്ഞി വില്ലേജിലെ ജനങ്ങള്‍ക്കും പടിഞ്ഞാറെ അറ്റത്തുള്ള മണീട് വില്ലേജിലെ ജനങ്ങള്‍ക്കും മുവാറ്റുപുഴ താലൂക്കില്‍ ലഭിക്കേണ്ടതായ സേവനങ്ങള്‍ക്ക് ഈ താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരുന്നതിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേയ്ക്ക് പോകേണ്ടതിലധികം ദൂരം താലൂക്ക് ആസ്ഥാനത്തേക്ക് ഉണ്ട്.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഭരണപരമായ കാര്യനിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനും മൂവാറ്റുപുഴ താലൂക്കിലെ തെക്ക്, പടിഞ്ഞാറ്, മദ്ധ്യഭാഗത്തുള്ള കൂത്താട്ടുകളം, ഇലഞ്ഞി, തിരുമാറാടി, ഓണക്കൂര്‍, മേമുറി, രാമമംഗലം, പിറവം, മണീട് വില്ലേജുകളും കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടു വരുന്ന മുളന്തുരുത്തി, കണയന്നൂര്‍, ആമ്പല്ലര്‍, എടയ്ക്കാട്ടുവയല്‍, കൈപ്പട്ടൂര്‍ എന്നീ വില്ലേജുകളും, കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂര്‍ വില്ലേജും കൂട്ടിച്ചേര്‍ത്ത് പിറവം താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.താലൂക്ക് സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.അജിത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.എ.വിജയന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ശ്രീജേഷ്, ജില്ലാ പ്രസിഡന്റ് കെ.പി.പോള്‍, സെക്രട്ടറി പി.എ.ഹുസൈന്‍, വനിത സംസ്ഥാന കമ്മിറ്റി അംഗം സന്ധ്യാരാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം.സുഭാഷ്, ടി.ആര്‍. ചന്ദ്രസേനന്‍, ജോയിന്റ് കൗണ്‍സില്‍ മേഖല പ്രസിഡന്റ് അരുണ്‍ പരുത്തപ്പാറ, തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി അനൂപ് കമാര്‍.എം.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബി.എന്‍.രാജീവ് വരവ് ചെലവ് കണക്കും ജോയിന്റ് സെക്രട്ടറി സതീഷ് സത്യന്‍ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം സിജോ ആന്റണി നന്ദിയും പറഞ്ഞു. പുതിയഭാരവാഹികളായി എം.എ .വിജയന്‍ (സെക്രട്ടറി) സനല്‍ കുമാര്‍ വി., എം.(ജോ. സെക്രട്ടറി), സതീഷ് സത്യന്‍ (പ്രസിഡന്റ്), പി.ടി.ഗിരിജാമോള്‍ (വൈ. പ്രസിഡന്റ്), ബി.എന്‍.രാജീവ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ചിത്രം- കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!