നാട്ടുകാർ നോക്കിനിൽക്കെ നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു .

അങ്കമാലി: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.നെടുമ്പാശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. വെട്ടേറ്റ് മുഖം വികൃതമായ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും,മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Leave a Reply

Back to top button
error: Content is protected !!