നഗരസഭയുടെ സ്‌നേഹവീട് വ്യദ്ധസദനത്തിനെതിരെ ലൈംഗീക ചൂഷണം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ.പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്നു ചെയർപേഴ്സൺ.

മുവാറ്റുപുഴന്യൂസ്.ഇൻ

മൂവാറ്റുപുഴ : സ്‌നേഹാലയം ട്രസ്റ്റ് നടത്തുന്ന മൂവാറ്റുപുഴ നഗരസഭയുടെ അഗതി മന്ദിരത്തിൽ അന്തേവാസികളെ ശാരീകവും- മാനസികവുമായി പീഡിപ്പിക്കുന്നതായി പരാതി. നഗരസഭയിലെ ഭരണകക്ഷി കൗൺസിലർ പ്രസിഡന്റായ ട്രസ്റ്റിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. നടപടിയെടുക്കണമെന്നും, സ്‌നേഹവീടിന്റെ ചുമതല നഗരസഭ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്കു മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ നേതൃത്വം നൽകി , ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി, കബീർ പൂകടശേരിൽ, അബ്ദുൽ സലാം, ജിനു മാടായിക്കൽ, സി എം ഷുക്കൂർ, ജയ്‌സൺ തോട്ടത്തിൽ, ജയകൃഷ്ണൻ നായർ, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാർ, ബീന വിനയൻ,റംഷാദ് റഫീഖ്, എം സി വിനയൻ, റിയാസ് താമരപിള്ളിൽ, അമൽ ബാബു, ഷൗക്കത്തലി മീരാൻ, തുടഗിയർ പ്രസംഗിച്ചു.
പീഢനം സഹിക്കാനാവാതെ നാലുപേർ പുറത്തുചാടിയതായി പറയുന്നു. ഇത് സംബന്ധിച്ച് പുറത്തുചാടിയ രണ്ടുപേർ പോലീസിൽ പരാതി നല്കിയതായും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. അന്തേവാസികളുടെ വാര്ധക്യപെൻഷനും, സർവീസ് പെൻഷനും ഉൾപ്പെടെ തട്ടിയെടുക്കുകയും ക്രൂരമായി മർദ്ദിക്കുന്നതായും ഒരു അന്തേവാസിയുടെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു അന്തേവാസിയെ പട്ടികയ്ക്കു തല്ലി ഗുരുതരമായി പരിക്കേല്പ്പിച്ചതായും, പുറത്തുചാടിയവർ പറയുന്നു. കൈയും കാലും കെട്ടിയിടുക, കണ്ണിൽ മുളക് പൊടി വാരിയിടുക തുടങ്ങിയ ശിക്ഷാമുറകളും നടപ്പാക്കുന്നതായും വെളിപ്പെടുത്തി.
ചാടിപ്പോയവർ ഉൾപ്പെടെ 24 പേരാണ് ഇവിടെ കഴിയുന്നത്. കുടുംബങ്ങൾ ഉപേക്ഷിച്ചവർ, സർവീസിൽനിന്നു വിരമിച്ചവരും മറ്റും നോക്കാനാളില്ലാതെ ബന്ധുക്കൾ ഏല്പിച്ചവരുൾപ്പെടെയാണ് ഇവിടത്തെ അന്തേവാസികൾ. തെരുവിൽനിന്നു പോലീസ് പിടിച്ചുകൈമാറിയവരും, അന്തേവാസികളുടെ കൂട്ടത്തിലുണ്ട്.

ആരോപണം തെറ്റെന്നു ട്രസ്റ്റ് പ്രസിഡന്റ്

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാനസിക അസ്വാസ്ഥ്യമുളള ചിലരെ കൂട്ടുപിടിച്ച് രാഷ്ട്രീയമായ മുതലെടുപ്പിന് ശ്രമിക്കുന്നവരാണ് ആരോപണത്തിനുപിന്നിലെന്നു ട്രസ്റ്റ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ കെ.ബി. ബിനീഷ്‌കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി ഇവിടെ താമസിച്ചിരുന്നവരാണ് പരാതിക്കാർ. അവരെ സംബന്ധിച്ച് അവരുടെ ബന്ധുക്കളോടു അന്വേഷിക്കാമെന്നും ബിനീഷ് പറയുന്നു. ആരോപണം തെളിയിക്കാനാവണം. ആരുടെയും പണം വാങ്ങാറില്ല. രേഖകൾ വാങ്ങി സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബിനീഷ് വിശദീകരിച്ചു.

രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നു ചെയർപേഴ്‌സൺ

വൃദ്ധസദനത്തിനെതിരെ ആരോപണത്തിനും പരാതിക്കും പിന്നിൽ പ്രതിപക്ഷമെന്ന് നഗരസഭാചെയർപേഴ്‌സൺ. ഭംഗിയായും പരാതിക്കിടയില്ലാതെയുമാണ് സ്ഥാപനം നടത്തുന്നത്. പരാതിക്കാരിയായ അന്തേവാസിയെ പുറത്തിരക്കിയത് ആരുടെയോ സഹായത്തിലാണ്.അവിടെനിന്നു പ്രതിപക്ഷ കൗൺസിലറാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്. നിർബന്ധിച്ചു കേസ് കൊടുപ്പിച്ചതാണെന്നും ഉഷ ശശിധരൻ ആരോപിച്ചു.

One Comment

  1. നല്ലതൊന്നും ചെയ്യുകയില്ല…. ചെയ്യുന്നത് തടയാനുള്ള വഴി നോക്കുകയും ചെയ്യുന്നു… എന്ത് പ്രതിപക്ഷം ആണ് ഇത്…..

Leave a Reply

Back to top button
error: Content is protected !!