ടിമ്പര്‍ തൊഴിലാളി യൂണിയന്‍ (എഐറ്റിയുസി) പായിപ്ര സൊസെറ്റിപ്പടി യൂണിറ്റ് സമ്മേളനം…….

മൂവാറ്റുപുഴ: ടിമ്പര്‍ തൊഴിലാളി യൂണിയന്‍(എഐറ്റിയുസി )പായിപ്ര യൂണിറ്റ് സമ്മേളനം  എഐറ്റിയുസി മണ്ഡലം സെക്രട്ടറി ഇ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ്  അംഗം കെ.എ സനീര്‍, മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ്, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, ഇ.ബി.ജലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ബി.സലീം(പ്രസിഡന്റ്) ഷെഫീക്ക് മലയില്‍(വൈസ്പ്രസിഡന്റ്) നൈനാര്‍ മുഹമ്മദ്(സെക്രട്ടറി) നവാസ്.റ്റി.എം(ജോ:സെക്രട്ടറി) ഷെബീര്‍ റ്റി.എം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Back to top button
error: Content is protected !!