ഗുരു ശ്രേഷ്ഠ പുരസ്കാരം അനൂബ് ജോണിന് നൽകി


പിറവം: നാമക്കുഴി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ 1999-2000 ബാച്ച് മാധുര്യം ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം രാമമംഗലം ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അനൂബ് ജോണിന് നൽകി.മണ്മറഞ്ഞു പോയ പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും ഓർമ്മക്കായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപക ന് ആണ് പുരസ്കാരം നൽകിയത്.15000 രൂപയും ഫലകവും പ്രശസതിപത്രവും ആണ് നൽകിയത്.അകാദമിക് രംഗത്തിന് അപ്പുറം സാമൂഹിക സാംസ്കാരിക രംഗത്തും ജീവ കാരുണ്യ രംഗത്തും നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ ആണ് അനൂബ് ജോണിനെ പുരസ്കാരത്തിന് അർഹനാക്കിയത്.സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കൂടി ആണ് ഇദ്ദേഹം.

നാമക്കുഴി സ്കൂളിൽ വെച്ച് നടത്തിയ പൂർവ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ സിനിമ സീരിയൽ മിമിക്രി താരം ഹരിശ്രീ ബ്രജേഷ് അവാർഡ് സമ്മാനിച്ചു.ഒ ഇ എൻ മുൻ ജനറൽ മാനേജരും സ്കൂൾ പൂർവ വദ്യാർഥികളുടെ പ്രസിഡൻറ് കൂടി ആയ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ മുൻ അധ്യാപകരെ ആദരിച്ചു. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ നാമക്കുഴി സ്കൂളിലെ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.മാധുര്യം പ്രസിഡൻറ് അനൂബ് M M,ജിബിൻ ജോർജ്ജ്,ജിന്റോ സേവ്യർ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!