ഗിന്നസ് റെക്കോർഡിന്റെ ഭാഗമാകാൻ ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി മുപ്പത്തി അയ്യായിരം പേർക്ക് എട്ട് മണിക്കൂർ കൊണ്ട് ഹാൻഡ്സ് ഒൺലി സി.പി.ആർ നൽകുന്ന ഹാർട്ട് ബീറ്റ്സ് 2019 എന്ന പരിപാടി നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടന്നു. ഈ പ്രോഗ്രാമിൽ ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു

.

ഹൃദയമോ, ശ്വാസകോശമോ പെട്ടെന്ന് പ്രവർത്തനരഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്ത് കൊടുക്കുന്നതാണ് ഹാൻഡ്സ് ഒൺലി സി.പി.ആർ. കൂടെ നടക്കുന്ന ഒരാൾ കുഴഞ്ഞ് വീഴുന്നത് കണ്ടാൽ കരഞ്ഞു ബഹളം വയ്ക്കുകയോ, നോക്കി നിൽക്കുകയോ ചെയ്യുമായിരുന്ന സമയങ്ങളിൽ ഒരു രക്ഷകനായി സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവനെ രക്ഷിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയതിൽ അഭിമാനം കൊള്ളുന്നുവെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു, പൗലോസ് റ്റി, ശ്രീകല ജി തുടങ്ങിയവരും വിദ്യാർത്ഥികളും പങ്കെടുത്തു,.

Leave a Reply

Back to top button
error: Content is protected !!