കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റി.

 

പോത്താനിക്കാട്: കർഷക വിരുദ്ധ ബിൽ പാസാക്കിയ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോത്താനിക്കാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി. ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയുടെ ഉദ്ഘാടനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. എം. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരത്തിൽ മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. വി. കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോസ് വർഗീസ്, അനിൽ അബ്രഹാം, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി. എ. കൃഷ്ണൻകുട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോൺ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക്, മണ്ഡലം ഭാരവാഹികളായ ബിജു അലക്സ്, സാബു വർഗീസ്, തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!