കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു.

കോലഞ്ചേരി:യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശിൽ വച്ച് നടത്തിയ കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ,പാചകവാതക വില വർധനക്കെതിരെയും പി.എസ്‌.സിയെ നോക്കുകുത്തിയാക്കി കൊണ്ട് പിൻവാതിൽ നിയമനം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ കാവുംതാഴം മുതൽ പുത്തൻകുരിശ് വരെ വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. ഉദ്ഘാടനം യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു.തുടർന്ന് കേരള സർക്കാരിന്റെ പി.എസ്.സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമങ്ങൾ നടത്തുന്ന ഇടത് സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ പാലിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം പ്രസിഡന്റ് വത്സലൻ പിള്ള ഉദ്ഘാടനം ചെയ്ത സംസാരിച്ചു, ആശംസകൾ തിരുവാണിയൂർ മണ്ഡലം പ്രസിഡന്റ് വിജു പാലാൽ, കെ പി ഗീവർഗീസ് ബാബു ബ്ലോക്ക് ഭാരവാഹികളായ മനോജ് കാരക്കാട്ട്, ജോർജ് ചാലിൽ, റെജി മതോക്കിൽ, ലിജോ മാളിയേക്കൽ വി .എസ് .ശ്യാം ,അർച്ചന മോഹൻ, എനിൽ ജോയ്, മെമ്പർമാരായ m m ലത്തീഫ് ,സജിത പ്രദീപ്‌ സുനിൽ പി പി, ബിജു മാത്യു, , അജോ മനചേരി, ബേസിൽ പോൾ ,ജയചന്ദ്രൻ ,എബ്രഹാം സണ്ണി ,റെജി പോളയിൽ, സോണി പുതുവാൽ, തങ്കച്ചൻ, ബിജു, ജിനോ,ജിനീഷ്, ബേസിൽ രാജൻ, ബേസിൽ, ജെഫിൻ, എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!