കോതമംഗലത്ത് നാല്‌ കടകള്‍ കുത്തിത്തുറന്ന് 50000 രൂപയുടെ സാധനങ്ങൾ കവർന്നു.

കോതമംഗലം: കോതമംഗലത്ത് കടകള്‍ കുത്തിത്തുറന്ന് 50000 രൂപയുടെ സാധനങ്ങൾ കവർന്നു. നഗരത്തിലെ നാല് കടകളിലാണ് മോഷണം നടന്നത് .ടി വി യും, മൊബൈലും ഉള്‍പ്പെടെ നിരവധി സാധനങ്ങലാണ് കവര്‍ന്നത്.ജവഹര്‍ തിയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ‘ഗള്‍ഫ് മൊബൈല്‍ ആന്‍ഡ് ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ‘, ‘ഹാന്‍ഡ്‌സം ഗാര്‍മെന്‍സ്’, ‘അഡോണിസ് ബ്യൂട്ടി പാര്‍ലര്‍’, ‘സ്വാദ് സ്റ്റേഷനറീസ്’ എന്നീ കടകളിലാണ് മോഷണം ഉണ്ടായത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.ഗള്‍ഫ് മൊബൈല്‍ ഷോപ്പില്‍ നിന്ന് ഒരു എല്‍.ഇ.ഡി. ടി.വി.യും ആറ് മൊബൈലുകളും പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, വിദേശ നിര്‍മിത പത്തോളം പെര്‍ഫ്യൂം കുപ്പികളും അഞ്ച് പാക്കറ്റ്്മിഠായിയുമാണ് കവര്‍ന്നത്.
ഹാന്‍ഡ്‌സം ഗാര്‍മെന്‍സില്‍ നിന്ന് തയ്ച്ചുവച്ചിരുന്ന, 15,000 രൂപ വിലവരുന്ന ഷര്‍ട്ടും പാന്റ്‌സും മോഷ്ടിക്കപ്പെട്ടു.
സ്വാദ് സ്റ്റേഷനറീസ് കടയില്‍ നിന്ന് സിഗരറ്റ് പാക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്.ബ്യൂട്ടി പാര്‍ലറില്‍ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ല. ടി.വി. മോഷ്ടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ടി.വി., ഭിത്തിയില്‍ നട്ടും ബോള്‍ട്ടും ഇട്ട് ഉറപ്പിച്ചിരുന്നതുകൊണ്ട് മോഷ്ടിക്കാനായില്ല.എല്ലാ കടകളുടേയും താഴ് കുത്തിപ്പൊളിച്ചാണ് കവര്‍ച്ച.കവര്‍ച്ച നടന്ന ഗള്‍ഫ് മൊബൈല്‍ ഷോപ്പില്‍ സി.സി. ടി.വി. ഉണ്ടായിരുന്നെങ്കിലും രാത്രി ഓഫാക്കിയിരിക്കുകയായിരുന്നുവെന്ന് ഉടമ ജോഷി അറയ്ക്കല്‍ പറഞ്ഞു.
എസ്.ഐ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തിങ്കളാഴ്ച രാവിലെ എത്തി മോഷണം നടന്ന കടകളിലും സമീപ സ്ഥാപനങ്ങളിലെ സി.സി. ടി.വി.കളും പരിശോധന നടത്തി.വൈകീട്ടോടെ ആലുവയില്‍ നിന്ന് വിരലടയാള വിദഗ്ധ സംഘം എത്തി തെളിവെടുപ്പ് നടത്തി. ഫിംഗര്‍ പ്രിന്റ് എക്സ്‌പെര്‍ട്ട് ഇ.എച്ച്‌. അപ്പുക്കുട്ടന്‍, അസിസ്റ്റന്റ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തി മടങ്ങിയത്‌.ജവഹര്‍ തിയേറ്റര്‍ ഭാഗത്ത് രാത്രികാല പോലീസ് പട്രോളിങ് പതിവുള്ളതാണ്. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ പട്രോളിങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!