കൈ പതച്ച് രോഗത്തെ തോല്‍പിക്കാനായി വിദ്യാര്‍ത്ഥികള്‍

മുവാറ്റുപുഴന്യൂസ് .ഇൻ

മൂവാറ്റുപുഴ: ലോക കൈ കഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശമുയര്‍ത്തിക്കൊണ്ട് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കൈ പതച്ച് രോഗത്തെ തോല്‍പിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈ കഴുകുന്ന ശാസ്ത്രീയമായ രീതികളെക്കുറിച്ചും റനിത ഗോവിന്ദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ലോക് ബഡുരാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹാന്‍ഡ് വാഷ് കിറ്റ് സൗജന്യമായി നല്‍കി. ശീലമാക്കാം കൈ കഴുകല്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമര്‍ലാല്‍ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍ എം എസിനും, വിഷ്ണുവര്‍ദ്ദനും ഹാന്‍ഡ് വാഷ് നല്‍കി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.സജികുമാര്‍, ശോഭന എം.എം, ഡോ.അബിത രാമചന്ദ്രന്‍, സമീര്‍ സിദ്ദീഖി, കൃഷ്ണപ്രിയ, പൗലോസ് റ്റി, ചിത്ര ആര്‍.എസ്, വിനോദ് ഇ.ആര്‍, ഗീതദേവി, ലില്ലിക്കുട്ടി, അജിത, ഷീജ വി. തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം- ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമര്‍ലാല്‍ ഹാന്‍ഡ് വാഷ് നല്‍കുന്നു………

Leave a Reply

Back to top button
error: Content is protected !!