കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം നടന്നു.

മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ
മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം
ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രവി ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ കെ രാജു അധ്യക്ഷത വഹിച്ചു.താലൂക്ക് സെക്രട്ടറി വി എ ഷക്കീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ എച്ച്റഷീദ് വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ്, ജില്ലാ ട്രഷറർ എം ജെ അനു എന്നിവർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസംബർ മാസത്തിൽ ബ്ലോക്ക് ജനറൽ ബോഡികൾ പൂർത്തികരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക്നേതാക്കളായ സി കെ സുർജിത്ത്, എം എം അനസ്,മഹേഷ് തങ്കസ്വാമി,പി.പി റഷീദ്, കെ ബിജുമോൻ,എം വി വാസു,അജികുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. താലൂക്ക്ജോയിന്റ് സെക്രട്ടറി ടി കെ ഷിജു സ്വാഗതവും,കെ ബിജുമോൻ നന്ദിയും
പറഞ്ഞു.

ചിത്രം:-കെ എസ് ബി എ മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രവി ഉത്ഘാടനം ചെയ്യുന്നു.താലൂക്ക് പ്രസിഡന്റ് കെ കെ രാജു,താലൂക്ക് സെക്രട്ടറി വി എ ഷക്കീർ,ജില്ലാപ്രസിഡന്റ് അനിൽ ബിശ്വാസ്, ജില്ലാ ട്രഷറർ എം ജെ അനു എന്നിവർ സമീപം

Leave a Reply

Back to top button
error: Content is protected !!