കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ വേതന കുടിശ്ശിക ഉടൻ അനുവദിക്കുമെന്ന് – ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ/മൂവാറ്റുപുഴ: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കേരളത്തിലെ കഴിഞ്ഞ ആറുമാസത്തിലധികമായുള്ള വേതനകുടിശ്ശിക ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉറപ്പ് നല്കിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. തൊഴിലുറപ്പ് മേഖലയിൽ 23.47 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന കേരളത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ വിദഗ്ദ തൊഴിലാളികളുടെ മെറ്റീരിയൽ പേയ്മൻറ് 186 കോടി  രൂപയും അവിദഗ്ദ തൊഴിലാളി കളുടെ വേതനം 764 കോടി രൂപയും കുടിശ്ശികയായിരിക്കുന്ന പശ്ചാത്തലത്തിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയെ ഡീൻ കുര്യാക്കോസ് എം.പി. നേരിൽ കണ്ട് കത്ത് നൽകുകയായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന ഇടുക്കി ജില്ലയിൽ മാത്രം 2.06 ലക്ഷത്തിലധികം ആളുകൾ തൊഴിലുറപ്പ് ജോലി ചെയ്യവെ കഴിഞ്ഞ ജൂലൈ മാസം മുതൽ 59 കോടി രൂപ അവിദഗ്ദതൊഴിലാളികൾക്കും 15.86 കോടി രൂപ വിദഗ്ദ തൊഴിലാളികൾക്കും വേതന കുടിശ്ശിക നൽകാനുണ്ട്. ഈ വിഷയം നേരത്തേ ലോക്സഭയുടെ ശൂന്യവേളയിൽ എം.പി. സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Leave a Reply

Back to top button
error: Content is protected !!