കാർഷിക ബില്ലിനെതിരെ എസ്.എഫ്.ഐ. മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

 

മൂവാറ്റുപുഴ: മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക ബില്ലിനെതിരെ എസ്.എഫ്.ഐ. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാടത്തിറങ്ങി പ്രതിഷേധിച്ചു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ. പി.എം. ഇസ്മായിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിഷ്ണു ബിജു അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി വിജയ് കെ. ബേബി, എസ്.എഫ്.ഐ. മുൻ ഏരിയ സെക്രട്ടറി കെ. എം. ദിലീപ് എന്നിവർ അഭിവാദ്യങ്ങൾ നേർന്നു.
എസ്.എഫ്.ഐ. ഏരിയ നേതാക്കൾ ആയ സഖാക്കൾ അഖിൽ പ്രകാശ്, ഹക്കീം, സബീൽ ഇ. എസ്., അസ്‌ലം അജി, ബേസിൽ മാത്യു എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!